യു.എ.ഇയിൽ നഴ്സുമാർക്ക് സൗജന്യമായി ജോലി നേടാൻ അവസരം. അസിസ്റ്റന്റ് നഴ്സ് തസ്തികയിൽ 50 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) പുറത്തിറക്കി. ഏകദേശം 80,000 രൂപ ശമ്പളമായി ലഭിക്കും. ഓൺലൈൻ വഴി അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15.
വിദ്യാഭ്യാസം: B.Sc Nursing അല്ലെങ്കിൽ GNM.
ലൈസൻസ്: MOH / DHA / SHA ലൈസൻസ് ഉണ്ടായിരിക്കണം. ഡാറ്റാഫ്ലോ കഴിഞ്ഞവരോ അല്ലെങ്കിൽ നിലവിൽ പ്രോസസ്സ് ചെയ്തുകൊണ്ടിരിക്കുന്നവരോ ആയവർക്കും അപേക്ഷിക്കാം.
പരിചയം: ഹോസ്പിറ്റൽ, ക്ലിനിക്ക് അല്ലെങ്കിൽ ഹോംകെയർ മേഖലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 20 മുതൽ 40 വയസ്സ് വരെ.
മറ്റ് ആവശ്യങ്ങൾ: ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയണം. ഉയരം കുറഞ്ഞത് 5 അടി ഉണ്ടായിരിക്കണം. BMI കൃത്യമായിരിക്കണം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
ട്രക്കിയോസ്റ്റമി കെയർ (Tracheostomy care), കത്തീറ്റർ കെയർ (Catheter care), ബെഡ്‌സോർ തടയൽ/ചികിത്സ എന്നിവയിൽ വൈദഗ്ധ്യം ഉണ്ടായിരിക്കണം.
NGT അല്ലെങ്കിൽ PEG വഴിയുള്ള എന്ററൽ ഫീഡിംഗിനെക്കുറിച്ച് അറിവുണ്ടായിരിക്കണം.
ജോലി സമയം: ഒരു മാസത്തിൽ 15 ദിവസത്തെ 24 മണിക്കൂർ ഡ്യൂട്ടി (ആകെ 360 മണിക്കൂർ).
ഓവർടൈം: 15 ദിവസത്തിൽ കൂടുതൽ ജോലി ചെയ്താൽ അധിക ശമ്പളത്തിന് (Overtime Pay) അർഹതയുണ്ടായിരിക്കും.
വിസ/കരാർ: കമ്പനി വക 2 വർഷത്തെ (24 മാസം) സൗജന്യ എംപ്ലോയ്മെന്റ് വിസയും കരാറും.
താമസം: സൗജന്യ താമസം (എന്നാൽ യൂട്ടിലിറ്റി ബില്ലുകൾ/ഇന്റർനെറ്റ് എന്നിവയ്ക്കായി മാസം ഏകദേശം 100-150 AED ഉദ്യോഗാർത്ഥികൾ പങ്കിട്ട് നൽകേണ്ടി വരും).
യാത്ര സൗകര്യം: കമ്പനി വക സൗജന്യ ട്രാൻസ്പോർട്ടേഷൻ.
മെഡിക്കൽ ഇൻഷുറൻസ്: സൗജന്യ ബേസിക് മെഡിക്കൽ ഇൻഷുറൻസ്. ആദ്യ കരാർ കാലാവധിയിൽ ഇൻ-ഹൗസ് ജി.പി കൺസൾട്ടേഷൻ തികച്ചും സൗജന്യമായിരിക്കും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ (CV), പാസ്‌പോർട്ട് പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ recruit@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 2026 നവംബർ 15-നകം അയക്കേണ്ടതാണ്.
ഇമെയിൽ അയക്കുമ്പോൾ സബ്ജക്ട് ലൈനിൽ "Assistant Nurse to UAE" എന്ന് കൃത്യമായി രേഖപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates