നോർത്തേൺ റെയിൽവേയിലും സെൻട്രൽ റെയിൽവേയിലുമായി അപ്രന്റീസ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് റെയിൽവേ സോണുകളിലുമായി ആകെ 7,512 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നോർത്തേൺ റെയിൽവേയിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ആണ്. സെൻട്രൽ റെയിൽവേയിലെ ഒഴിവുകളിലേക്ക് ഡിസംബർ 2 വരെ അപേക്ഷിക്കാം.
അംഗീകൃത ബോർഡിൽനിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.
അപേക്ഷിക്കുന്ന ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റും വിജ്ഞാപനത്തിലെ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കും.
ഒഴിവുകൾ
ഫിറ്റർ (വിവിധ വിഭാഗങ്ങൾ): 1,791
ഇലക്ട്രീഷ്യൻ (വിവിധ വിഭാഗങ്ങൾ): 775
വെൽഡർ: 430
മെക്കാനിക് ഡീസൽ: 316
കാർപെന്റർ: 213
ഇലക്ട്രോണിക്സ് മെക്കാനിക് (വിവിധ വിഭാഗങ്ങൾ): 238
സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി): 153
റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്: 152
മെഷിനിസ്റ്റ്: 120
ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 112
പെയിന്റർ: 103
വയർമാൻ: 59
ബ്ലാക്ക്സ്മിത്ത്: 53
കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: 33
ടർണർ: 22
ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്: 17
മേസൺ: 16
മെക്കാനിക് (മോട്ടോർ വെഹിക്കിൾ): 12
മെഷീൻ ഓപ്പറേറ്റർ: 11
മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ: 6
സ്ലിങ്ങർ: 6
ഇൻസ്ട്രുമെന്റ് മെക്കാനിക്: 6
ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: 3
ക്രെയിൻ ഓപ്പറേറ്റർ: 2
മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്: 2
നോർത്തേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrcnr.org സന്ദർശിക്കുക. അപ്രന്റീസ് നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷാ ലിങ്ക് തുറന്ന് രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ബാധകമായ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുകയും വേണം.
വിജ്ഞാപനം: https://rrcnr.org/downloads/Notification_Act_Appretice_2026.pdf
ഒഴിവുകൾ
ഫിറ്റർ : 993
ഇലക്ട്രീഷ്യൻ : 512
വെൽഡർ: 227
മെക്കാനിക് ഡീസൽ: 209
കാർപെന്റർ : 201
മെഷീനിസ്റ്റ് : 90
പെയിന്റർ - ജനറൽ: 82
മെക്കാനിക് മെഷീൻ ടൂൾസ് മെയ്ന്റനൻസ് : 66
ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്: 39
സ്റ്റെനോഗ്രാഫർ : 37
ഇലക്ട്രോണിക്സ് മെക്കാനിക് : 34
ബ്ലാക്ക്സ്മിത്ത് : 32
കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA / PASAA): 28
ടർണർ : 26
കേബിൾ ജോയിന്റർ : 26
മെക്കാനിക് കമ്മ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയ്ന്റനൻസ്: 26
വയർമാൻ : 25
മേസൺ / കെട്ടിട നിർമ്മാണം : 25
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്: 29
ഷീറ്റ് മെറ്റൽ വർക്കർ : 21
ടെയിലർ - ജനറൽ : 18
മെക്കാനിക് റേഡിയോ & ടിവി : 14
മെക്കാനിക്-കം-ഓപ്പറേറ്റർ : 14
മെക്കാനിക് - മോട്ടോർ വെഹിക്കിൾ : 12
ഇൻസ്ട്രുമെന്റ് മെക്കാനിക് : 6
പൈപ്പ് ഫിറ്റർ / പ്ലംബർ : 5
ക്രെയിൻ ഡ്രൈവർ : 3
ഇൻഫർമേഷൻ ടെക്നോളജി & ഇലക്ട്രോണിക് സിസ്റ്റം മെയ്ന്റനൻസ്: 2
ആർമേച്ചർ കോയിൽ വൈൻഡർ (Armature Coil Winder): 1
എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. പത്താം ക്ലാസ് മാർക്കും ITI മാർക്കും ചേർന്നുള്ള ശരാശരി ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. രണ്ട് ഉദ്യോഗാർഥികൾക്ക് ഒരേ മാർക്ക് ലഭിച്ചാൽ പ്രായം കൂടിയ ഉദ്യോഗാർഥിക്ക് മുൻഗണന നൽകും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
https://rrccr.com/rrwc/Files/7131ab94-6fc8-45c1-a2ed-f9191914dcbd.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates