Regional Cancer Centre Recruitment Apply for Interventional Radiologist, Plastic Surgeon Posts 
Career

ആർ.സി.സിയിൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ ഒഴിവുകൾ; മേജർ പ്രൊസീജറിന് 8,000 രൂപ വേതനം!

ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) ഹോണററി / കൺസൾട്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്, പ്ലാസ്റ്റിക് സർജൻ വിഭാഗത്തിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22.

1. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ്

  • യോഗ്യത: DM ഇൻ ഇന്റർവെൻഷണൽ റേഡിയോളജി അല്ലെങ്കിൽ ഫെലോഷിപ്പ് ഇൻ ഇന്റർവെൻഷണൽ റേഡിയോളജി.

  • വേതനം: ഓരോ മേജർ പ്രൊസീജറിനും 8,000 രൂപ കൂടാതെ ഓരോ മൈനർ പ്രൊസീജറിനും 4,000 രൂപ വീതം.

2. പ്ലാസ്റ്റിക് സർജൻ

യോഗ്യത:

  • പ്ലാസ്റ്റിക് സർജറിയിൽ MCh / DNB.

  • മൈക്രോവാസ്കുലർ സർജറികളിൽ (Microvascular Surgeries) പ്രത്യേക പരിശീലനമോ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം.

  • ഓങ്കോളജി അനുബന്ധ പുനർനിർമ്മാണ പ്രക്രിയകളിൽ (Oncology related reconstructive procedures) നാട്ടിലോ വിദേശത്തോ ഉള്ള പ്രശസ്തമായ സെന്ററിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ പരിശീലനം നേടിയിരിക്കണം.

  • വേതനം: ഓരോ മേജർ കേസിനും 8,000 രൂപ വീതം.

അപേക്ഷിക്കേണ്ട വിധം

വെള്ളക്കടലാസിൽ തയ്യാറാക്കിയ വിശദമായ ബയോഡാറ്റയോടൊപ്പം (Bio-data) അപേക്ഷ സമർപ്പിക്കണം. ബയോഡാറ്റയിൽ ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷയോടൊപ്പം സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് വ്യക്തമായി എഴുതേണ്ടതാണ്.

അപേക്ഷ അയക്കേണ്ട വിലാസം

THE DIRECTOR
POST BOX NO. 2417
REGIONAL CANCER CENTRE
MEDICAL COLLEGE P.O
THIRUVANANTHAPURAM - 695 011

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://www.rcctvm.gov.in/uploads/Downloadtemsuppy/consultant-1786363905113885458.pdf

Regional Cancer Centre Recruitment Apply for Interventional Radiologist, Plastic Surgeon Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴ , 8 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

'എണ്ണയില്ലാത്ത വിളക്കിൽ തിരിയിട്ടതുകൊണ്ട് വെളിച്ചം വരില്ല; മനുഷ്യരെ ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥ വന്ദേമാതരം'

'ഭ്രാന്തായാല്‍' ആര്‍ക്കാണ് സുഖക്കേടുണ്ടാക്കുന്നത്? 'ഖലീഫ'യിലെ പാട്ടിന് ജേക്‌സിനെ പഴിക്കുന്നവര്‍ അറിയാന്‍

'രജനികാന്തിനൊപ്പം അഭിനയിക്കണമല്ലോ എന്നോർത്ത് പേടിച്ച് പനി പിടിച്ചു; ചില സമയത്ത് നമ്മുടെ കൂടെയുള്ളവർ തന്നെയാണ് പ്രശ്നം'

'മന്നത്ത് ആചാര്യന്‍ പിടിയരി ശേഖരിച്ചുണ്ടാക്കിയ പണമെടുത്ത് കേസ് നടത്തും; സുകുമാരന്‍ നായര്‍ക്കെതിരെ നിയമനടപടിക്ക് ഇല്ല'