Sree Narayana Guru Open University Begins UG, PG Admissions 2026; Apply by August 10. 
Career

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം തുടങ്ങി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

ഡ്യൂവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്ങ് രീതിയിൽ 30 യു ജി/ പി ജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കണ്ണൂർ: ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ യു ജി/പി ജി പ്രവേശനം ആരംഭിച്ചതായി വൈസ് ചാൻസലർ പ്രൊ.ഡോ.വി.പി ജഗതി രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് പത്ത് വരെ ഓൺലൈനായി ഫീസ് അടച്ച് അഡ്മിഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഡ്യൂവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്ങ് രീതിയിൽ 30 യു ജി/ പി ജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡമോ ഇല്ലാതെ അഡ്മിഷൻ, നിലവിൽ 85,000-ത്തോളം പഠിതാക്കൾ വിവിധ പ്രോഗ്രാമുകളിലായി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. വരും വർഷങ്ങളിൽ ബിരുദം ആഗ്രഹിക്കുന്ന കേരളത്തിലെ മുഴുവൻ പഠിതാക്കളെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അഡ്മിഷന് TC നിർബന്ധമല്ല.

സർക്കാർ ഉദ്യോഗമടക്കം മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവർക്കും സൗകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്. മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുവാൻ സാധിക്കും.

പ്ലസ് 2 അല്ലെങ്കിൽ പ്രീ ഡിഗ്രി അല്ലെങ്കിൽ ഗവ. അംഗീകൃത 2 അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ എന്നീ മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. അതുപോലെ ഡിഗ്രി ഏതു വിഷയത്തിൽ ആണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാനും അവസരം ഉണ്ട്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു.ജി /പി.ജി പ്രോഗ്രാമുകളിൽ 16 യു.ജി പ്രോഗ്രാമുകളും, 14 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ 6 യു.ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷൻ നൽകുന്നുണ്ട്.

റെഗുലർ ഡിഗ്രിക്ക് തുല്യം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി/പി.ജി പ്രോഗ്രാമുകളും യു.ജി.സി/ഡി.ഇ.ബി. യുടെ പരിശോധനയ്ക്ക് ശേഷമുള്ള അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്. പി.എസ്.സി/യു.പി.എസ്.സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും, എല്ലാ ഉദ്യോഗത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം മറ്റു യൂണിവേഴ്സിറ്റികളുടെ ബിരുദം പോലെ തന്നെ സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്.

നൈപുണ്യ വികസനം ലക്ഷ്യം

പുതിയ കാലഘട്ടത്തിന് അനുസരിച്ചു ആവശ്യമായ നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്കിൽ, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകിയ പരിഷ്കരിച്ച സിലബസ് എല്ലാ പ്രോഗ്രാമുകളുടേയും പ്രത്യേകതയാണ്. മൾട്ടി-ഡിസിപ്ലിനറി & ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. MOOC കോഴ്സുകൾ പഠിക്കുവാനും, ഇന്റേൺഷിപ്, പ്രോജക്റ്റ്‌ എന്നിവ ചെയ്യുവാനുമുള്ള അവസരങ്ങളും ഈ പ്രോഗ്രാമുകൾ പഠിക്കുന്നതിലൂടെ സാധ്യമാകും.

ഇരട്ട ബിരുദത്തിന് അവസരം

നിലവിൽ മറ്റൊരു യൂണിവേഴ്സിറ്റി/കോളേജ് എന്നിവിടങ്ങളില്‍ ഒരു റെഗുലർ/വിദൂര അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും ഈ യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യു.ജി.സിയുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷ കോഴ്സുകളും മറ്റു 50-ഓളം നൈപുണ്യ വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഈ അധ്യയന വർഷം ആരംഭിക്കുവാൻ തീരുമാനമായി.

ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുമായി ചേർന്ന് അക്കാദമികമായി സഹകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടുപോരുന്നതും അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ തലമുറകളായി പകർന്നുനൽകിയതുമായ ആയുർവേദം, കളരിപ്പയറ്റ്, ജ്യോതിഷം തുടങ്ങിയ പരമ്പരാഗത അറിവുകളെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന പദ്ധതിക്ക് ഞങ്ങൾ ഈ വർഷം തുടക്കം കുറിക്കുകയാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sgou.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യു.ജി.സി നിർദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ABC-ID- യും DEB-ID-യും എടുത്തിരിക്കണം.

പ്രോഗ്രാം ഫീസ്, റീജിയണൽ സെന്ററുകൾ, ലേണർ സപ്പോർട്ട് സെന്ററുകളുടെ ലഭ്യത, യോഗ്യത എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രോസ്പെക്ടസ് പരിശോധിക്കുക. പ്രവേശനം നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായിരിക്കും. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പർ- 9188909901, 9188909902
സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന്: 9188909903

Sree Narayana Guru Open University Begins UG, PG Admissions 2026; Apply by August 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനം

'തനിക്കെതിരെ വ്യാജപ്രചാരണം നടത്തി'; പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം റദ്ദാക്കണം, സിപിഎം സ്ഥാനാർഥി ഹൈക്കോടതിയിൽ

മേജര്‍ രവിയ്ക്കെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടന; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻവയോൺമെന്റ് പ്രൊഫഷണലുകൾക്ക് അവസരം; 1.25 ലക്ഷം ശമ്പളം, പ്രവൃത്തിപരിചയം വേണ്ട !

അഡ്വഞ്ചര്‍, റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍...; ഒറ്റയടിക്ക് മൂന്ന് പുതിയ മോഡലുകളുമായി യെസ്ഡി, പ്രാരംഭ വില 2.05 ലക്ഷം