SSC has announced 1,871 Sub Inspector vacancies in Delhi Police and CAPFs. 
Career

കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

വിവിധ സേനകളിലായി 1,871 സബ് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സ്റ്റാഫ് സെക്ഷൻ കമ്മീഷൻ പുറത്തിറക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഡൽഹി പൊലീസിലും വിവിധ കേന്ദ്ര സേനകളിലും ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. വിവിധ സേനകളിലായി 1,871 സബ് ഇൻസ്പെക്ടർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം സ്റ്റാഫ് സെക്ഷൻ കമ്മീഷൻ പുറത്തിറക്കി. അപേക്ഷകൾ 30 വരെ ഓൺലൈനായി സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

https://ssc.gov.in/login

ഒഴിവുകൾ

ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ (പുരുഷൻ): 205

ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ ( വനിത) : 112

CAPFs സബ് ഇൻസ്പെക്ടർ (GD): 1,320

CISF സബ് ഇൻസ്പെക്ടർ (Fire) – പുരുഷൻ: 234

യോഗ്യത

ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ, CAPFs സബ് ഇൻസ്പെക്ടർ (GD) തസ്തികകളിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് വേണ്ടത്.

CISFയിലെ സബ് ഇൻസ്പെക്ടർ (Fire) തസ്തികയിലേക്ക് Physics, Chemistry, Mathematics ഉൾപ്പെടെയുള്ള സയൻസ് ബിരുദം വേണം. അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും യോഗ്യതയായി പരിഗണിക്കും.

ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാർഥികൾക്ക് LMV ഡ്രൈവിങ് ലൈസൻസ് ആവശ്യമാണ്.

പ്രായപരിധി

  • ഡൽഹി പൊലീസ് SI, CAPFs SI: 20–25 വയസ്.

  • CISF SI (Fire): 18–30 വയസ്.

  • 01.08.2026 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

  • SC/ST വിഭാഗങ്ങൾക്ക് 5 വർഷവും OBC വിഭാഗങ്ങൾക്ക് 3 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

  • മറ്റ് വിഭാഗങ്ങൾക്കുള്ള ഇളവ് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും.

ശമ്പളം

എല്ലാ സബ് ഇൻസ്പെക്ടർ തസ്തികകൾക്കും പേ ലെവൽ -6 പ്രകാരമാണ് ശമ്പളം. തെരഞ്ഞെടുക്കപെടുന്നവർക്ക് 35,400 മുതൽ 1,12,400 വരെ ശമ്പളം ലഭിക്കാം.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതകൾ, SC, ST, അർഹരായ എക്സ് -സർവീസ്‌മെൻ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 1, 2026 രാത്രി 11 മണി.

തെരഞ്ഞെടുപ്പ് പ്രക്രിയ

കംപ്യുട്ടർ അധിഷ്ഠിത പരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഇതിൽ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (CAPFs) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെ ഏത് സ്ഥലത്തും ജോലി ചെയ്യേണ്ടി വരാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://ssc.gov.in/api/attachment/uploads/masterData/NoticeBoards/Notice_of_adv_capf_2026.pdf

SSC has announced 1,871 Sub Inspector vacancies in Delhi Police and CAPFs. Eligible graduates can apply online until September 30, 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

വൃക്കയെ സംരക്ഷിക്കാൻ ദിവസവും പെരുംജീരകം, ​ഗുണങ്ങളറിയാം

ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇവി; പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി, വിലയും ഫീച്ചറുകളും അറിയാം

കർണാടക വോട്ടർ പട്ടിക പുതുക്കൽ: നന്ദൻ നിലേകനിക്കും കാമത്ത് സഹോദരങ്ങൾക്കും നോട്ടീസ്; ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ മാതാവിനും കുരുക്ക്

‘വാട്ട് വുഡ് ഐ ലുക്ക് ലൈക്ക് ഇൻ എയ്റ്റീസ്?’; റെട്രോ ട്രെൻഡിന് പിന്നിലെ കൗതുകകരമായ മനഃശാസ്ത്രം