State Bank of India (SBI) has invited applications for recruitment to Specialist Cadre Officer posts. ai image
Career

SBI-യിൽ സെക്യൂരിറ്റി മാനേജർ ആകാം; ശമ്പളം 1.05 ലക്ഷം രൂപ, 60 ഒഴിവുകൾ

മാനേജർ (സെക്യൂരിറ്റി), ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) എന്നീ തസ്തികകളിലായി ആകെ 60 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാനേജർ (സെക്യൂരിറ്റി), ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) എന്നീ തസ്തികകളിലായി ആകെ 60 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും

മാനേജർ (സെക്യൂരിറ്റി)

  • അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

  • ഈ തസ്തികയ്ക്ക് സൈന്യത്തിൽ മേജർ അല്ലെങ്കിൽ തത്തുല്യ റാങ്കിൽ കുറഞ്ഞത് 10 വർഷത്തെ കമ്മീഷൻഡ് സർവീസ് വേണം.

  • അർധസൈനിക വിഭാഗങ്ങളിൽ ഡെപ്യൂട്ടി കമാൻഡന്റ് അല്ലെങ്കിൽ അതിന് മുകളിലുള്ള റാങ്കും 10 വർഷത്തെ ഓഫീസർ സർവീസും ആവശ്യമാണ്.

ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി)

  • അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

  • ഈ തസ്തികയ്ക്ക് സൈന്യത്തിൽ ക്യാപ്റ്റൻ അല്ലെങ്കിൽ തത്തുല്യ റാങ്കിൽ കുറഞ്ഞത് അഞ്ച് വർഷത്തെ കമ്മീഷൻഡ് സർവീസ് വേണം.

  • അർധസൈനിക വിഭാഗങ്ങളിൽ അസിസ്റ്റന്റ് കമാൻഡന്റ് അല്ലെങ്കിൽ അതിന് മുകളിലുള്ള റാങ്കും അഞ്ച് വർഷത്തെ ഓഫീസർ സർവീസും ആവശ്യമാണ്

ഒഴിവുകളും ശമ്പളവും

മാനേജർ (സെക്യൂരിറ്റി), ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) എന്നീ തസ്തികകളിലായാണ് നിയമനം. മാനേജർ തസ്തികയുടെ അടിസ്ഥാന ശമ്പളം 85,920 രൂപ മുതൽ 1,05,820 രൂപ വരെയാണ്. ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 64,820 രൂപ മുതൽ 93,960 രൂപ വരെയാണ് അടിസ്ഥാന ശമ്പള സ്കെയിൽ. ഇതിന് പുറമേ ബാങ്ക് ചട്ടപ്രകാരമുള്ള അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രായപരിധി

2026 ഒക്ടോബർ 31 അടിസ്ഥാനമാക്കി 25 മുതൽ 40 വയസ് വരെയാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ മാനദണ്ഡപ്രകാരം പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും. അപേക്ഷകർക്ക് SHAPE-1 അല്ലെങ്കിൽ തത്തുല്യമായ മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://sbi.bank.in/documents/77530/57941334/03112026_1_ADV_Security+Officer.pdf/69e017fe-5e1c-6312-c285-8855f9882102?t=1793713497818

State Bank of India (SBI) has invited applications for recruitment to Specialist Cadre Officer posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിന് പാൻ കാർഡും വോട്ടർ ഐഡിയും മാത്രം പോര: ഗുവഹാട്ടി ഹൈക്കോടതി

'നസ്രിയ–ഫഹദ് ചിത്രം വരും, നിങ്ങൾ പ്രാർഥിക്കണം'; ആരാധകർക്ക് ആവേശം പകർന്ന് നസ്രിയയുടെ മറുപടി

നടത്തത്തിനിടെ കുഴഞ്ഞുവീണു; മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു; ഉടമയ്ക്ക് കുത്തേറ്റു, ജീവനക്കാരന്റെ മേൽ തിളച്ച എണ്ണയൊഴിച്ചു

‘ആവേശം 2 ഞാൻ പ്രഖ്യപിച്ചി‌ട്ടില്ല, രോമാഞ്ചത്തിന് രണ്ടാം ഭാഗം ഉണ്ടാകും’; നിലപാട് വ്യക്തമാക്കി ജിത്തു മാധവൻ