ചലച്ചിത്രം

ഇക്ക മാസായാല്‍ പിന്നെ പുലിയും കബാലിയുമൊക്കെ പെട്ടിയിലാകും! 

സമകാലിക മലയാളം ഡെസ്ക്

തീയറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട് മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദര്‍ അതിന്റെ വിജയ കുതിപ്പ് തുടരുകയാണ്. റിലീസ് ദിവസം തന്നെ സകല റെക്കോര്‍ഡുകളും ചിത്രം തകര്‍ത്തു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമ പുറത്തുവിട്ട കണക്ക്പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 4.31 കോടി രൂപ. കേരളത്തിനകത്തും പുറത്തുമായി 350ല്‍പരം തീറ്ററുകളിലണ് സിനിമ റിലീസ് ചെയ്തത്. 

ആദ്യ ദിന കളക്ഷന്റെ കാര്യത്തില്‍ ബോക്‌സോഫീസില്‍ നൂറ്റമ്പത് കോടി നേടി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ പുലിമുരുകനെ ഗ്രേറ്റ് ഫാദര്‍ മറികടന്നു. പുലിമുരുകന്‍ നേടിയത് 4.05 കോടിയായിരുന്നു.  കേരളത്തില്‍ റിലീസ് ചെയ്തതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഫസ്റ്റ്‌ഡേ കളക്ഷന്‍ നേടിയ ചിത്രം സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കബാലിയായിരുന്നു. എന്നാല്‍ മമ്മൂട്ടി വന്‍ മാസ് ലുക്കില്‍ വന്ന് കബാലിയെ പെട്ടിയിലാക്കിയ കാഴ്ചയാണ് കണ്ടത്. കബാലിയുടെ റെക്കോര്‍ഡും ഡേവിഡ് നൈനാന്‍ സ്വന്തം പേരിലാക്കി. 4.27 കോടി രൂപയായിരുന്നു കബാലിയുടെ കളക്ഷന്‍. 

ആദ്യ സിനിമയെ തന്നെ ചരിത്രത്തിലെത്തിച്ച ഹനീഫ് അദേനി ഇനി മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള യുവസംവിധായകന്‍ ആകും എന്ന കാര്യത്തില്‍ സംശയമില്ല. മമ്മൂട്ടി ആരാധകര്‍ക്ക് ഇതില്‍ കൂടുതല്‍ വലിയ സന്തോഷം ഒന്നും കിട്ടാനില്ല. കാരണം മമ്മൂട്ടിയുടേതായി അടുത്ത കാലത്ത് ഇറങ്ങിയ സിനിമകള്‍ക്കൊന്നും വലിയ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഡേവിഡ് നൈനാല്‍ ഉണ്ടാക്കിയിരിക്കുന്നത് വലിയൊരു ഭൂമികുലുക്കമാണ് എന്ന തരത്തിലാണ് മമ്മൂട്ടി ഫാന്‍സിന്റെ ആഘോഷങ്ങള്‍ നടക്കുന്നത്. 

ഓരോ ദിവസം കഴിയംതോറും ഡേവിഡ് നൈനാനെ കാണാനുള്ള തിരക്ക് കൂടി വരികയാണ്. മിക്ക തീയറ്ററുകളിലും രാത്രി വൈകിയും സ്‌പെഷ്യല്‍ ഷോകള്‍ നടത്തുകായണ്. ചിത്രം കൂടുതല്‍ തീയറ്ററുകളില്‍ റിലീസാകുകയും ചെയ്യുന്നു. ഇങ്ങനെയാണെങ്കില്‍ പുലി മുരുകന്റെ റെക്കോര്‍ഡ് ഗ്രേറ്റ് ഫാദര്‍ തകര്‍ക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം