ചലച്ചിത്രം

''ബ്രഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മസുധാമയി...'' സുകേഷ് കുട്ടന്റെ ആലാപനം, കെ.എസ്. ചിത്രയുടെ പോസ്റ്റ് വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുകേഷ് കുട്ടന്റെ പാട്ടുകള്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഓട്ടിസം ബാധിച്ച ഒരു കുട്ടി എന്നതിനപ്പുറം അസാധ്യമായ ഭാവങ്ങള്‍ സ്വരങ്ങളിലേക്ക് ഇഴുകിച്ചേര്‍ക്കുന്ന മികച്ച ഗായകനായ സുകേഷ് കുട്ടന്‍ പുതിയ പാട്ടുമായി എത്തിയിരിക്കുന്നു. മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ഓട്ടിസദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് സുകേഷ് കുട്ടന്റെ പുതിയ ആലാപനവീഡിയോ പോസ്റ്റ് ചെയ്തത്. ''ബ്രഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മസുധാമയി....'' എന്നു തുടങ്ങുന്ന ഗാനം കെ.എസ്. ചിത്രയ്‌ക്കൊപ്പം നിന്നുകൊണ്ട് സുകേഷ് കുട്ടന്‍ പാടുന്നതാണ് കെ.എസ്. ചിത്ര പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ.


ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെയായിരുന്നു സുകേഷ് കുട്ടനെ ഏവരും അറിഞ്ഞത്. ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച ''നീയൊരു പുഴയായ് തഴുകുമ്പോള്‍...'' എന്ന ഗാനം അതേ ഭാവത്തോടെ പാടിയായിരുന്നു സുകേഷ് കുട്ടന്‍ ഏവരുടെയും മനസ്സ് കീഴടക്കിയിട്ടുള്ളത്. ഇക്കുറി ചിത്രയോടൊപ്പം സ്റ്റുഡിയോയില്‍ നിന്നുകൊണ്ട് സുകേഷ് കുട്ടന്‍ പാടുന്നത് ബ്രഹ്മകമലം... എന്നു തുടങ്ങുന്ന യേശുദാസിന്റെ ഗാനമാണ്. സുകേഷ് കുട്ടന്റെ അതിമനോഹര ആലാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്