ചലച്ചിത്രം

അര്‍ജുന്‍ രാംപാല്‍ പുതിയ സല്‍മാന്‍ ഖാനോ; നിശാക്ലബ്ബില്‍ വെച്ച് ആരാധകനെ ക്യാമറ കൊണ്ട് ഇടിച്ചതായി ആരോപണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളീവുഡ് നടനും സൂപ്പര്‍ മോഡലുമായ അര്‍ജുന്‍ രാംപാല്‍ നിശാ ക്ലബ്ബില്‍ വെച്ച് ആരാധകനെ ക്യാമറ കൊണ്ട് അടിച്ചതായി പരാതി. തലയ്ക്കു മുറിവേറ്റ ശോഭിത് എന്നയാള്‍ പോലീസില്‍ പരാതി നല്‍കി. ഇന്ന് പുലര്‍ച്ചെ 3.30നാണ് സംഭവം. ഡല്‍ഹി അശോക റോഡിലുള്ള ക്ലബ് പ്രവീല്‍ താരത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ശോഭിത്തിന്റൈ കയ്യില്‍ നിന്നും ക്യാമറ പിടിച്ചുവാങ്ങി ഇടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. 

എന്നാല്‍ ളുകള്‍ക്ക് എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ലഭിക്കുന്നത്. ഞാന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല. തെറ്റായ വാര്‍ത്തയാണെതെന്നാണ് അര്‍ജുന്‍ രാംപാല്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ലബ്ബിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും നടപടിയെടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്