ചലച്ചിത്രം

പ്രഭാസിനെ സമ്മതിച്ച് ഗെയിം ഓഫ് ത്രോണ്‍സ് ടീം; ഒരു സിനിമയ്ക്ക് ഇത്രയും അര്‍പ്പണമോ?

സമകാലിക മലയാളം ഡെസ്ക്

രാജമൗലിയുടെ ബാഹുബലി ഇന്ത്യക്കാരുടെ സിനിമ ആസ്വാദന രീതിയെ മാത്രമല്ല  മാറ്റിക്കുറിച്ചത്. അത്, ആഗോള സിനിമ രംഗം ഇന്ത്യയിലേക്ക് കൂടി നോക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ബാഹുബലി ആദ്യ ഭാഗം സ്‌ക്രീനിലെത്തിയപ്പോള്‍ ഇന്ത്യക്കാര്‍ മാത്രമല്ല ലോകത്തുള്ള മറ്റു ആരാധകര്‍ കൂടിയാണ് ഇരു കയ്യും നീട്ടി സ്വീകരിച്ചത്.

എന്നാല്‍ ഇതൊന്നുമല്ല. ലോകത്തിലെ ഏറ്റവും മികച്ച സിനിമ സീരീസുകളില്‍ ഒന്നായ ഗെയിം ഓഫ് ത്രോണ്‍സ് നിര്‍മാതാക്കളാണ് ബാഹുബലി അടിപൊളിയാണെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ബാഹുബലി എന്ന സിനിമയ്ക്ക് വേണ്ടി നാല് വര്‍ഷം സമര്‍പ്പിച്ച പ്രഭാസിനെ കണ്ട് ഗെയിം ഓഫ് ത്രോണ്‍സ് നിര്‍മാതാക്കള്‍ മൂക്കത്ത് വിരല്‍ വെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ ഇങ്ങനെയുള്ള നടന്മാരൊക്കെയുണ്ടോ എന്നാണ് പ്രഭാസിനെ പറ്റി ഇവര്‍ ചോദിക്കുന്നത്.

പ്രഭാസിന്റെ ഇത്രയും മികച്ച അര്‍പ്പണ ബോധത്തിനുള്ള പ്രതിഫലം എന്തായാലും തിരിച്ചുകിട്ടുമെന്നാണ് ഗെയിം ത്രോണ്‍സ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. ബാഹുബലി സിനിമയില്‍ സംഘട്ടന രംഗങ്ങളുള്‍പ്പെട വിഷ്വല്‍ എഫ്ക്ടസ് ഗെയിം ഓഫ് ത്രോണ്‍സ് ടീമാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്