ചലച്ചിത്രം

തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി; ആകാംക്ഷയുണര്‍ത്തി ഹഫദിനൊപ്പം സുരാജും

സമകാലിക മലയാളം ഡെസ്ക്

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ഫഹദിനൊപ്പം ദുരൂഹതയുണര്‍ത്തുന്ന സാഹചര്യത്തിലുള്ള പോസ്റ്ററില്‍ സുരാജ് വെഞ്ഞാറമൂടിനേയും കാണാം. 

കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സംവിധായക വേഷം അഴിച്ചുവെച്ച് രാജീവ് രവി ക്യാമറ ചലിപ്പിക്കാനെത്തുന്ന എന്നതാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയുടേയും മറ്റൊരു പ്രത്യേകത. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അലന്‍സിയറും, സൗബിന്‍ ഷാഹിറും ഫഹദിനൊപ്പം തൊണ്ടിമുതലിലും ദൃക്‌സാക്ഷിയിലുമുണ്ട്.

മഹേഷിന്റെ പ്രതികാരത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ചിത്രമാണിത്. ദിലീഷ്-ഫഹദ് കോമ്പിനേഷനില്‍ മാജിക് വിജയം പ്രതീക്ഷിച്ച് ഉര്‍വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്രപ്രവര്‍ത്തകനായ സജീവ്‌ പാഴുരിന്റേതാണ്‌ കഥയും തിരക്കഥയും  സംഭാഷണവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?