ചലച്ചിത്രം

വേറിട്ട കഥയുമായി നവല്‍ എന്ന ജുവല്‍ 11നു തിയെറ്റുകളില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇറാഖി നടി റീം ഖാദെമും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനുമൊപ്പം ശ്വേതാമേനോനും പ്രധാന കഥാപാത്രമാകുന്ന നവല്‍ എന്ന ജുവല്‍ ഈ മാസം 11നു തിയെറ്ററുകളിലെത്തും. നവാഗതനായ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചിത്രത്തില്‍ കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലത്തിന്റെ കഥയാണ് പറയുന്നത്.

ശ്വേതാ മേനോന്‍ കഥാപാത്രത്തിന്റെ മേക് ഓവര്‍ ചിത്രത്തിന്റെ സസ്‌പെന്‍സുകളില്‍ ഒന്നാണ്. അതീവ സുരക്ഷാ സംവിധാനങ്ങളോടെ ഒമാനില്‍ ചിത്രീകരിച്ച ശ്വേതാ മേനോന്‍ കഥാപാത്രത്തിന്റെ രൂപഭാവങ്ങള്‍ ചിത്രീകരണസമയത് തന്നെ വാര്‍ത്തയായിരുന്നു.

സംവിധായകന്‍ രഞ്ജിലാലിന്റെ തന്നെ കഥയ്ക്ക് വികെ അജിത്കുമാറും രഞ്ജിലാലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ചെറിയാന്‍ മാത്യു ആലഞ്ചേരില്‍ നിര്‍മാണ പങ്കാളിയായ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജെയിംസും എഡിറ്റ് വിജയകുമാറുമാണ്. റഫീഖ് അഹമ്മദിനൊപ്പം പതിനഞ്ചു വയസുകാരിയായ കാവ്യമയിയും ഗാനരചയിതാവായ ചിത്രത്തിന്റെ സംഗീത സംവിധാനം എം. ജയചന്ദ്രനും പശ്ചാത്തല സംഗീതം ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ്.

സുധീര്‍ കരമന, അനുസിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം