ചലച്ചിത്രം

സെറ്റില്‍ വെച്ച് അസിസ്റ്റന്റിന്റെ മുഖത്തടിച്ച് തെലുങ്ക് നടന്‍: വീഡിയോ വൈറലായി

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ തെലുങ്ക് നടന്‍ നന്തമുറി ബാലകൃഷ്ണയാണ് ഏറ്റവും മോശമായ പെരുമാറ്റം കാഴ്ചവെച്ചത്. തന്റെ കാലിലെ ചെരുപ്പഴിക്കാന്‍ പറഞ്ഞാണ് ബാലകൃഷ്ണ അസിസ്റ്റന്റിന്റെ തലയ്ക്കടിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് തന്റെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരു ആരാധകനെ ബാലകൃഷ്ണ തല്ലിയ സംഭവം വിവാദമായിരുന്നു. അത് കഴിഞ്ഞ് അധികം കഴിയുന്നതിനു മുന്നാണ് വീണ്ടും സമാന സംഭവമുണ്ടാകുന്നത്.

ദാര്‍ഷ്ഢ്യവും കൂസലില്ലായ്മയും കൂട്ടിച്ചേര്‍ത്ത് ഈ നടന്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളെല്ലാം എപ്പോഴും വിവാദത്തിനിടയാക്കാറുള്ളതാണ്. പൊതുസ്ഥലത്ത് വെച്ച് ഇയാള്‍ തന്റെ പടത്തില്‍ അഭിനയിക്കാനെത്തുന്ന നായികമാരോട് ആഭാസച്ചുവയുള്ള കമന്റുകള്‍ പറയാറുണ്ട്. ഉന്നതിയില്‍ നില്‍ക്കുന്ന നടനായിട്ടുകൂടി ഇയാള്‍ ഇത്രയും മോശമായ പെരുമാറ്റം കാഴ്ചവയ്ക്കുന്നതെന്നുള്ളത് ചോദ്യചിഹ്നം മാത്രം.

ബാലകൃഷ്ണയുടെ 102മത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്കാണ് അസിസ്റ്റന്റിനെ തല്ലുന്ന ഈ സംഭവമുണ്ടായത്. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പിന്നീട് വൈറലാവുകയായിരുന്നു. നയന്‍താരയും ഈ ചിത്രത്തില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍