ചലച്ചിത്രം

''ലൈംഗീകത്തിനുള്ള'' വിലക്ക് നീക്കാന്‍ ഒരു ലക്ഷം വോട്ട് വേണം; ഒരു ലക്ഷം കിട്ടിക്കഴിഞ്ഞപ്പോള്‍ നിഹലാനിക്ക് മിണ്ടാട്ടമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ് ലജ് നിഹലാനി. സ്വകാര്യതയില്‍ കടന്നുകയറ്റം, ഭീഷണിപ്പെടുത്തല്‍, ശല്യം ചെയ്യല്‍ എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താ ചാനലായ മിറര്‍ നൗവിന്റെ റിപ്പോര്‍ട്ടര്‍ ഹിമന്‍ഷി ചൗധരിക്ക് എതിരെയാണ് സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

തന്റെ ഓഫീസിലെത്തി നിരന്തരം ശല്യം ചെയ്യുന്നുവെന്നും, ഓഫീസിലേക്ക് കടത്തിവിടണമെന്ന് പറഞ്ഞ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടര്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ പരാതിക്ക് പിന്നില്‍ മറ്റൊരു കഥയുമുണ്ട്. 

ഒരു ലക്ഷം വോട്ടു കിട്ടിയാല്‍ ലൈംഗീകം എന്ന വാക്ക് ഒരു സിനിമയില്‍ നിന്നും വെട്ടിയ നടപടി പിന്‍വലിക്കാമെന്ന് ഒരിക്കല്‍ മിറര്‍ നൗവിനോട് 
നിഹ് ലാനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മിറര്‍ നൗ ഒരു ഓണ്‍ലൈന്‍ വോട്ടിങ് നടത്തുകയും, ഇതില്‍ ലൈംഗീകം എന്ന വാക്ക് വെട്ടിയതിന് എതിരെ ഒരു ലക്ഷത്തില്‍ അധികം പേര്‍ വോട്ട് ചെയ്യുകയും ചെയ്തിരുന്നു. 

ഇക്കാര്യം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ ശ്രദ്ധയില്‍ മിറര്‍ നൗ റിപ്പോര്‍ട്ടര്‍ കൊണ്ടുവന്നെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇതാണ് ഇപ്പോള്‍ കേസിന്റെ രൂപത്തില്‍ എത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍