ചലച്ചിത്രം

വിമന്‍ ഇന്‍ കളക്ടീവ്‌ന്റെ സഹായം തനിക്ക് വേണ്ടെന്ന് ശ്വേതാ മേനോന്‍; സ്വയം പോരാടാന്‍ അറിയാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സഹായം തനിക്ക് വേണ്ടെന്ന് നടി ശ്വേത മേനോന്‍. സ്വയം പോരാടാന്‍ അറിയാം. ചില കാര്യങ്ങളില്‍ സ്വന്തം നിലപാടുകള്‍ക്കായി സ്വയം പോരാടണമെന്നും ശ്വേത പറഞ്ഞു. 

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ തനിക്ക് നല്ല പിന്തുണയാണ് നല്‍കുന്നത്. മുന്‍പും തെറ്റുകള്‍ കണ്ടപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഇപ്പോള്‍ ജനിച്ചതല്ലേയെന്നും ശ്വേത. ഇതുകൂടാതെ ടെലിവിഷന്‍ ചാനലുകളിലെ ഓണപരിപാടികള്‍ ബഹിഷ്‌കരിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്വേത പറയുന്നു. ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് അങ്ങിനെ ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ല. 

ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിക്കണം എന്ന് പറഞ്ഞ് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചാല്‍ മാത്രം അത് പരിഗണിക്കുമെന്നും ശ്വേത വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് താരങ്ങള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം