ചലച്ചിത്രം

ബാഹുബലിയിലെ ബല്ലാല്‍ദേവ മറുപടി പറയുകയാണ്, അതും 99 ചോദ്യങ്ങള്‍ക്ക്(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബല്ലാല്‍ദേവയില്‍ നിന്നും പുറത്തുവന്ന് ആരാധകര്‍ക്കിടയില്‍ ഹാന്‍ഡ്‌സം ലുക്കില്‍ വിലസുകയാണ് റാണ ദഗുപതിയിപ്പോള്‍. ബോക്‌സ് ഓഫീസില്‍ ബാഹുബലി കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടക്കുന്നതിന് ഇടയില്‍ തന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് ദഗുപതിയുടെ വെളിപ്പെടുത്തല്‍ തെല്ലൊന്നുമല്ല ആരാധകരെ ഞെട്ടിച്ചത്. ഇപ്പോഴിതാ 99 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വീണ്ടും ഞെട്ടിക്കുകയാണ് റാണ. 

ആരാധകരുടെ 99 ചോദ്യങ്ങള്‍ക്കാണ് ബാഹുബലിയിലെ വില്ലന്‍ മറുപടി പറയുന്നത്. ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് ഏതെന്നത്‌ മുതല്‍ മണി രത്‌നത്തിന്റേയും ശങ്കറിന്റേയും സിനിമ ഒരേ സമയം വന്നാല്‍ ഏതില്‍ അഭിനയിക്കും എന്ന് വരെ റാണയ്ക്ക് നേരെ ചോദ്യം വരുന്നു. 

ബാഹുബലിക്ക് ശേഷം വ്യത്യസ്ഥ ലുക്കില്‍ റാണയെത്തുന്ന നേന രാജു നേന മന്ത്രി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള ചോദ്യങ്ങള്‍ക്ക് റാണ മറുപടി നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്