ചലച്ചിത്രം

ബോക്‌സോഫില്‍ തകര്‍ന്നടിഞ്ഞ ചിത്രം ട്യൂബ് ലൈറ്റിന്റെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി സല്‍മാന്‍ ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ബോക്‌സോഫില്‍ തകര്‍ന്നടിഞ്ഞ ചിത്രം ട്യൂബ് ലൈറ്റിന്റെ വിതരണക്കാര്‍കത്ക് നഷ്ടപരിഹാരം നല്‍കി നടന്‍ സല്‍മാന്‍ ഖാന്‍.  32.5 കോടി രൂപയാണ് വിതരണക്കാര്‍ക്ക് നല്‍കിയത്.ട്യൂബ് ലൈറ്റിന്റെ വിതരണമേറ്റെടുത്ത എന്‍എച്ച് സ്റ്റുഡിയോസിന്റെ ശ്രേയാന്‍സ് ഹിരാവത്തിനാണ് സല്‍മാന്‍ ഖാന്‍ നഷ്ടത്തിന്റെ പകുതി നല്‍കിയത്.

കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം ജൂണിലാണ് തിയറ്ററുകളിലെത്തിയത്. ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതാണ് നഷ്ടപരിഹാരം നല്‍കാന്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ സല്‍മാനെ പ്രേരിപ്പിച്ചത്. 

ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. എന്നാല്‍ പ്രേക്ഷകര്‍ ചിത്രം തിരസ്‌കരിക്കുകയായിരുന്നു. അടുത്ത കാലത്ത് സല്‍മാന്റെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് പരാജയമായിരുന്നു ട്യൂബ് ലൈറ്റ്. ചെയ്യാന്‍ കഴിയാത്ത കഥാപാത്രങ്ങളെ ഏറ്റെടുത്ത് നശിപ്പിക്കുകയാണ് സല്‍മാന്‍ ചെയ്യുന്നത് എന്നാണ് ചിത്രത്തിലെ സല്‍മാന്റെ അഭിനയത്തെക്കുറിച്ച് നിരൂപകര്‍ പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി