ചലച്ചിത്രം

അരികിലിനി ഞാന്‍ വരാം, ചിറകുമിനി ഞാന്‍ ഏകിടാം; ആദം ജോണിലെ പൃഥ്വിരാജിന്റെ കിടിലന്‍ പാട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിനയവും നിലപാടുകളും മാത്രമല്ല പാട്ടും തനിക്കു വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിച്ച യുവതാരമാണ് പൃഥ്വിരാജ്. ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദം ജോണ്‍'ല്‍ പാടിയ പുതിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ പൃഥ്വിരാജ് ഒരു പാട്ടുകാരനാണെന്നു വീണ്ടും തെളിയിച്ചിരിക്കുന്നു.

മെഴുകു തിരികള്‍ ഉരുകിയുരുകി എന്ന് തുടങ്ങുന്ന ഗാനമാണ് പൃഥ്വരാജ് പാടിയിരിക്കുന്നത്. പാട്ട് പങ്കുവെച്ചതു മുതല്‍ ഉഗ്രന്‍ സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

പൃഥ്വിരാജിനു പുറമെ ഭാവന, രാഹുല്‍ മാധവ്, നരേന്‍, ലെന, മിഷ്ടി, ജയ മേനോന്‍, സിദ്ധാര്‍ത്ഥ് ശിവ, മണിയന്‍പിള്ള രാജു എന്നിവരും ആദം ജോണില്‍  പ്രമുഖ വേഷങ്ങളില്‍ എത്തുന്നു. ഛായാഗ്രഹണം ജിത്തു ദാമോദറും ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ചിത്രത്തിലെ 'ഈ കാറ്റ്' എന്നു തുടങ്ങുന്ന ആദ്യ ഗാനം ഒരു ദിവസത്തിനുള്ളില്‍ തന്നെ 6 ലക്ഷത്തിലധികം പേരാണ് കണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍