ചലച്ചിത്രം

ബാഹുബലിയെ മറികടന്ന് അജിത്തിന്റെ വിവേഗം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അജിത്തിന്റെ പുതിയ ചിത്രമായ വിവേഗം ബോക്‌സ് ഓഫീസുകളില്‍ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു. തമിഴ്‌നാട്ടില്‍ മാത്രമല്ല എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

തമിഴ്‌നാട്ടില്‍ ഇതുവരെ റിലിസ് ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി റിലീസ് ചെയ്ത ആദ്യആഴ്ചയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായി മാറി വിവേഗം. രാജ്മൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ കളക്ഷനെയും മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിവേഗം ചെന്നൈയില്‍ മാത്രം  ആദ്യ ആഴ്ചയില്‍ 5കോടി 75 ലക്ഷം രൂപയാണ് നേടിയത്. എന്നാല്‍ ബാഹുബലിയാകട്ടെ 3 കോടി 24 ലക്ഷം രൂപയാണ് നേടിയത്. വിദേശത്തും ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്

കേരളത്തില്‍ 309 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം രണ്ട് കോടി 87 ലക്ഷം രൂപ ചിത്രം വാരിയിരുന്നു. 46 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കാജല്‍ അഗര്‍വാള്‍, വിവേക് ഒബ്‌റോയ്, അക്ഷര ഹാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്