ചലച്ചിത്രം

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി ജയ ബച്ചന്‍; പൊതുവദിയില്‍ പെരുമാറുന്നത് ഇങ്ങനെയോ: വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവവും എല്ലില്ലാത്ത നാക്കും കാരണം ബോളിവുഡില്‍ കുപ്രസിദ്ധി നേടിയ താരമാണ് ജയാബച്ചന്‍. തന്റെ തനിസ്വഭാവം ഒരു പൊതുവേദിയില്‍ വെച്ച് വീണ്ടും പുറത്തെടുത്തിരിക്കുകയാണ് താരം. ഇത്തവണ തന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയാണ് താരം നീചമായ പെരുമാറ്റം പുറത്തെടുത്തത്. 

വിനായക ചതുര്‍ത്തിയോടനുബന്ധിച്ച് മുംബൈയിലെ ശ്രീ മങ്കേശ്വര്‍ ക്ഷേത്രത്തിലെത്തിയതായിരുന്നു ജയ. പെട്ടെന്ന് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചയാളെ തല്ലിയശേഷം, ഡോന്‍ഡ് ഡു ദിസ്., സ്റ്റുപ്പിഡ് എന്ന് പറഞ്ഞുകൊണ്ട് തന്റെ കാറിനരികിലേക്ക് നടക്കുകയായിരുന്നു അവര്‍. 

ജയാ ബച്ചന്‍ ശാരീരികമായി അത്ര നല്ല അവസ്ഥയില്‍ അല്ലായിരുന്നു എന്നും വീഡിയോ കണ്ടാല്‍ മനസിലാവും. വളരെ പതുക്കെ വേച്ച് വേച്ചാണ് ക്ഷേത്രത്തിന് ചുറ്റും നടന്നിരുന്നത്. 

സമാന സംഭവമുണ്ടാകുന്നത് ആദ്യമായല്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പൂജാരിയോടും ജയ ക്ഷോഭിച്ചിരുന്നു. ആദ്യം നിങ്ങള്‍ നിങ്ങളുടെ പൂജയിലും പ്രാര്‍ത്ഥനയിലും ശ്രദ്ധിക്കൂവെന്നും സെല്‍ഫിയൊക്കെ അതിന് ശേഷമാകാമെന്നുമായിരുന്നു ജയ ബച്ചന്റെ മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ