ചലച്ചിത്രം

മകനോട് ദൈവത്തെക്കുറിച്ച് പറഞ്ഞുകൊടുത്ത് കാജോള്‍; മകനെ പിടിച്ചിരുത്തിയ താരത്തിന്റെ വാക്കുകള്‍ എന്തായിരിക്കും? 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് താരം കാജോള്‍ തന്റെ ഏഴ് വയസുകാരന്‍ മകനോട് ദൈവത്തെക്കുറിച്ച് വിവരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കര്‍ണാടകയിലെ ഹുബ്ലിയിലെ സിദ്ദാരുദ്ധമുട്ടില്‍ മകന്‍ യുഗിനും അമ്മ തനുജയ്ക്കുമൊപ്പം എത്തിയതാണ് താരം. അവിടെ മകനോടൊപ്പം ഇരിക്കുന്ന ചിത്രമാണ് കാജല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മകന് വളരെ ഗൗരവമുള്ള ഒരു കാര്യം പറഞ്ഞുകൊടുക്കുന്നതിന്റെ ചിത്രം 'ദൈവത്തെക്കുറിച്ച് വിവരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ പറയുന്നത് വളരെ ശ്രദ്ധിച്ച് കേട്ടിരിക്കുകയാണ് യുഗ്. കാജോള്‍ എന്തായിരിക്കും മകനോട് പറഞ്ഞിരിക്കുക എന്ന ചിന്തയിലാണ് ആരോധകര്‍. ക്ഷേത്ര ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കാജോള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും താരം ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന്റേയും മറ്റ് ദൃശ്യങ്ങള്‍ ആരാധകര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ വരുമ്പോഴെല്ലാം സിദ്ദാരുദ്ധമുട്ടില്‍ താരം ദര്‍ശനത്തിന് പോകാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍