ചലച്ചിത്രം

മഞ്ജിമ, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ്, തമന്ന; ഇവര്‍ നാലുമാണ് ക്വീന്‍

സമകാലിക മലയാളം ഡെസ്ക്

കങ്കണാ റണാവത്ത് നായികയായെത്തിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രമാണ് ക്വീന്‍. ചിത്രത്തിലൂടെ കങ്കണ, റാണി മെഹ്‌റ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കുകയായിരുന്നു. ക്വീനിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

ക്വീന്‍ നാല് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യപ്പെടുന്നത്. കങ്കണ ചെയ്ത വേഷം മലയാളത്തില്‍ മഞ്ജിമയും തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്നയും കന്നഡയില്‍ പരുള്‍ യാദവും അവതരിപ്പിക്കും. നാല് ഭാഷകളിലും ഒരേസമയമാണ് ചിത്രീകരണം നടക്കുന്നത്. ഇതിന്റെ ഭാഗമായി നാല് ഭാഷകളിലെ നായികമാരും ഫ്രാന്‍സില്‍ എത്തിക്കഴിഞ്ഞു.

നാലുപേരും ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഫേസ്ബുക്ക് ലൈവില്‍ വന്നിട്ടുണ്ടായിരുന്നു. സിനിമയെക്കുറിച്ചും ചിത്രീകരണത്തിനായി ഫ്രാന്‍സിലെത്തിയതിനെക്കുറിച്ചും അവിടുത്തെ പ്രിയപ്പെട്ട ഭക്ഷണത്തെക്കുറിച്ചും ഭാഷ പഠിച്ചെടുത്തതിനെകുറിച്ചും ജീവിതത്തിലെ മറ്റ് അനുഭവങ്ങളെക്കുറിച്ചും നേരിട്ട അനുഭവങ്ങളെക്കുറിച്ചുമെല്ലാം നാലുപേരും സംസാരിച്ചു. നാലുപേരും ഒന്നിച്ചു നില്‍ക്കുന്ന ഫോട്ടോ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്. 

മലയാളത്തില്‍ സംസം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തമിഴില്‍ പാരിസ് പാരിസ് എന്നും കന്നഡയില്‍ ബട്ടര്‍ഫ്‌ളൈഎന്നുമാണ് പേരിട്ടിരിക്കുന്നത്. ക്വീന്‍ വണ്‍സ് എഗൈന്‍ എന്നാണ് തെലുങ്കില്‍ ചിത്രത്തിന് പേര്.

റാണി മെഹ്‌റ എന്ന സാധാരണ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിതവും അതിജീവനവുമെല്ലാം പറഞ്ഞ ക്വീന്‍ ഇന്നും പെണ്‍കുട്ടികളുടെ പ്രിയ ചിത്രമാണ്. പ്രതിശ്രുതവരന്‍ തള്ളിക്കളഞ്ഞതോടെ ഫ്രാന്‍സിലേക്ക് പോകുന്ന റാണിയുടെ ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫ്രാന്‍സിലെ ജീവിതം റാണിയെ മാറ്റിമറിക്കുന്നു. കൂടുതല്‍ ആത്മവിശ്വാസവും ഉള്‍ക്കാഴ്ചകളും ലഭിച്ച് ഒടുവില്‍ തിരിച്ചെത്തുന്നു.​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി