ചലച്ചിത്രം

'നിങ്ങള്‍ കുട്ടിയുടെ ബാല്യം ഇല്ലാതാക്കുകയാണ്''; ആരാധ്യയെ വെച്ച് ട്രോളിയ യുവതിക്ക് മനോഹരമായി മറുപടി നല്‍കി അഭിഷേക്

സമകാലിക മലയാളം ഡെസ്ക്

സിനിമ താരങ്ങള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. അവരുടെ വേഷവും പെരുമാറ്റവുമെല്ലാം നിരീക്ഷണത്തിലാണ്. അതുപോലെതന്നെയാണ് അവരുടെ മക്കളുടെ കാര്യവും. എന്നാല്‍ തങ്ങളെ എന്ത് പറഞ്ഞാലും അത് കേട്ട ഭാവം വെക്കാത്ത താരങ്ങള്‍ മക്കളുടെ കാര്യം വരുമ്പോള്‍ ശക്തമായി പ്രതികരിക്കും. അഭിഷേക് ബച്ചന്റേയും ഐശ്വര്യ റോയിയുടേയും പുന്നാരമകള്‍ ആരാധ്യയുടെ ബാല്യകാലത്തെക്കുറിച്ച് ആശങ്ക പങ്കുവെച്ചുകൊണ്ട് ഒരു യുവതിയുടെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിന് അഭിഷേക് ബച്ചന്‍ നല്ല മറുപടിയാണ് നല്‍കിയത്. 

ആരാധ്യക്ക് സാധാരണ ബാല്യം നിഷേധിക്കുകയാണെന്നും അഭിഷേകും ഐശ്വര്യയും ബുദ്ധിയില്ലാതെ സൗന്ദര്യത്തിന് പിന്നാലെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും ഷെറിന്‍ പടാഡിയന്‍ ട്വിറ്ററില്‍ കുറിച്ചു. ജൂനിയര്‍ ബച്ചനെ സ്‌കൂളില്‍ അയക്കുന്നില്ലേയെന്നും കുട്ടിയെ ഇഷ്ടത്തിന് അനുസരിച്ച് അമ്മയോടൊപ്പം യാത്ര പോകാന്‍ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ഏത് സ്‌കൂളാണ് അനുമതി നല്‍കുന്നതെന്നും അവര്‍ ചോദിച്ചു. എപ്പോഴും അഹങ്കാരിയായ അമ്മയുടെ കൈപിടിച്ചാണ് നടക്കുന്നതെന്നും കുട്ടിയ്ക്ക് സാധാരണ ബാല്യകാലം ലഭിക്കുന്നില്ലെന്നും ട്വിറ്ററിലൂടെ ഷെറിന്‍ പറഞ്ഞു. 

ട്വിറ്റര്‍ കണ്ട് വ്യക്തമായ മറുപടി നല്‍കാന്‍ ബോളിവുഡ് താരം മറന്നില്ല. എന്റെ അറിവ് വെച്ച് എല്ലാ സ്‌കൂളുകളും ആഴ്ചയുടെ അവസാനം അടയ്ക്കും. ബാക്കിയുള്ള ദിവസങ്ങളില്‍ ആരാധ്യ സ്‌കൂളില്‍ പോകുന്നുണ്ട്. ഇതായിരുന്നു അഭിഷേകിന്റെ മറുപടി. മാംഗളൂരില്‍ ഒരു വിവാഹത്തില്‍ പങ്കടുക്കുന്ന ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി യുവതി എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം