ചലച്ചിത്രം

പൂര്‍വീകന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച മതത്തെ അവര്‍ വീണ്ടും ഉപയോഗിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് അജു വര്‍ഗീസ്‌

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ പൂര്‍വീകന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതേ മാര്‍ഗം തന്നെ ഇന്നും പലരും നമ്മളില്‍ ഉപയോഗിക്കുന്നുവെന്ന് നടന്‍ അജു വര്‍ഗീസ്. രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയ ചിന്തകളിലൂന്നിയായിരുന്നു അജുവിന്റെ പ്രതികരണം.

നമ്മെ തമ്മില്‍ തെറ്റിക്കാന്‍ വേണ്ടി അവര്‍ അന്നും ഇന്നും കണ്ടെത്തി ഉപയോഗിക്കുന്ന ഏറ്റവും മൂര്‍ച്ഛയുള്ള ആയുധം മതം ആയിരുന്നു. തിരിച്ചറിയാന്‍ വൈകുന്നുണ്ടോ എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അജു ആശങ്ക പ്രകടിപ്പിക്കുന്നു. 

സ്‌കൂളുകളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം നമ്മള്‍ ഓര്‍ത്താല്‍ മതി. ഇവന് കിട്ടിയത് പോരെ എന്ന് പറഞ്ഞ് ടൈപ്പ് ചെയ്യാന്‍ വരുന്നവര്‍ ഒരു വട്ടം കൂടി ഇത് വായിച്ച് നോക്കണമെന്ന മുന്‍കൂര്‍ ജാമ്യവും അജുവെടുക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാൽ കൂടെ നിൽക്കും എന്ന വിശ്വാസത്തോടെ...

നമ്മുടെ പൂർവികന്മാരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതെ മാർഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.

DIVIDE AND RULE !!!

അതിനവർ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂർച്ചയുള്ള ആയുധം ആയിരുന്നു മതം. 
തിരിച്ചറിയാൻ വൈകുന്നുണ്ടോ നമ്മൾ? സ്കൂളുകളിൽ നിന്ന് പഠിച്ച ബാലപാഠങ്ങൾ മാത്രം ഓർത്താൽ മതി.

United we STAND, Divided we FALL !!!

(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാൻ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി