ചലച്ചിത്രം

ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം; സിനിമാ ലഹരിയില്‍ ഇനിയുള്ള എട്ട് ദിനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. ഐഎഫ്എഫ്‌കെയുടെ ലഹരിയില്‍ ഇനിയുള്ള എട്ട് ദിനങ്ങളില്‍ സിനിമാ പ്രേമികളുടെ  ആഘോഷം.

ദി ഇന്‍സള്‍ട്ടാണ് ഉദ്ഘാടന ചിത്രം. നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം വൈകിട്ട് ആറ് മണിക്ക് ഇന്‍സള്‍ട്ട് പ്രദര്‍ശിപ്പിക്കും. പ്രകാശ് രാജ്, മാധബി മുഖര്‍ജി എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുക. 

14 തീയറ്ററുകളിലായി 65 രാജ്യങ്ങളില്‍ നിന്നുമുള്ള 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആകെ 445 പ്രദര്‍ശനങ്ങളുണ്ടാകും. ഡെലിഗേറ്റുകള്‍ക്ക് സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാനാകും. കാണേണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ഒരു ദിവസം മുന്‍പ് ഐഎഫ്എഫ്‌കെ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ വഴിയോ സീറ്റ് റിസര്‍വ് ചെയ്യാനാവും. 

ഉദ്ഘാടന ദിവസമായ ഇന്ന് ഇന്‍സള്‍ട്ടാണ് ഉദ്ഘാടന പ്രദര്‍ശന ചിത്രമെങ്കിലും രാവിലെ  മുതല്‍ കലാഭവന്‍, ടാഗോര്‍, ശ്രീ, നിള, കൈരളി എന്നിവിടങ്ങളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്