ചലച്ചിത്രം

സംസാരിക്കേണ്ടിടത്ത് സംസാരിക്കണം; ആഭാസം ഇനിയും വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന് റിമ കല്ലിങ്കല്‍

സമകാലിക മലയാളം ഡെസ്ക്


ആഭാസം എന്ന സിനിമ ഇനിയും വിവാദങ്ങള്‍ സൃഷ്ടിക്കുമെന്ന് റിമ കല്ലിങ്കല്‍. 22മത് കേരള രാജ്യന്താര ചലച്ചിത്ര മേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയയിരുന്നു റിമ. 

ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ ചുരുക്കെഴുത്താണ് ആഭാസം.സദാചാരം എന്ന പേരില്‍ സമൂഹം കാട്ടിക്കൂട്ടുന്ന വൃത്തികേടുകളെക്കുറിച്ച് ചിത്രം സംവദിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പലതരത്തിലുള്ള അസഹിഷ്ണുതകളേയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. മലയാളിയുടെ കപട സദാചാര ബോധത്തെ പൊളിച്ചടുക്കുക എന്നതാണ് ആഭാസത്തിന്റെ ലക്ഷ്യം. വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമെന്ന് കൃത്യമായി അറിയാം. അതിനെ ഭയപ്പെടുന്നില്ല. സംസാരിക്കേണ്ടിടത്ത് സംസാരിച്ചാലെ മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയുള്ളു. റിമ കൂട്ടിച്ചേര്‍ത്തു. 

ആഭാസത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു കൂട്ടം കലാകാരന്‍മാര്‍ ഐഎഫ്എഫ്‌കെ വേദിയില്‍ തത്സമയ പോസ്റ്റര്‍ പെയിന്റിങ് നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്