ചലച്ചിത്രം

ജയന്റെ സഹോദര പുത്രി സ്ഥാനത്തിനായി തര്‍ക്കം: സീരിയല്‍ താരത്തിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് യുവതി; മറുപടിയുമായി ഉമാ നായര്‍

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഹരമായിരുന്ന ജയന്റെ സഹോദര പുത്രി സ്ഥാനം അവകാശപ്പെട്ട് രണ്ട് യുവതികള്‍ രംഗത്ത്. അനശ്വര നടന്റെ സഹോദര പുത്രിയാണ് എന്ന് അവകാശപ്പെട്ട് സീരിയല്‍ താരം ഉമ നായരും മറ്റൊരു യുവതിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് വിവാദമായിരിക്കുന്നത്. 

മഴവില്‍ മനോരമയിലെ പരിപാടിയായ 'ഒന്നും ഒന്നും മൂന്നില്‍' ഉമാ നായരെ ജയന്റെ സഹോദര പുത്രിയായി പരിചയപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. തുടര്‍ന്ന് ഇത് നിക്ഷേധിച്ചുകൊണ്ട് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി രംഗത്തെത്തി. ഇതിന് ഉമാ നായര്‍ തെളിവുകള്‍ സഹിതം മറുപടി കൊടുത്തതോടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയിലാണ് ഉമ നായരെ ജയന്റെ സഹോദര പുത്രിയായി അവതരിപ്പിച്ചത്. തന്റെ അച്ഛന്റെ അമ്മയും ജയന്റെ അച്ഛന്റെ അമ്മയും ജ്യേഷ്ഠത്തിയും അനുജത്തിയുമാണെന്നും അതുകൊണ്ട് ജയന്‍ വല്യച്ഛന്റെ സ്ഥാനത്താണെന്നുമാണ് ഉമ പറഞ്ഞത്. എന്നാല്‍ ജയന്റെ ഒരേ ഒരു സഹോദരന്‍ സോമന്‍ നായര്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ് ലക്ഷ്മി ശ്രീദേവി എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തു. ഉമാ നായരെ അറിയില്ലെന്നും ജയന്റെ സഹോദരന്റെ മകള്‍ എന്ന് പരിചയപ്പെടുത്തിയപ്പോള്‍ ഞെട്ടിപ്പോയെന്നുമാണ് ലക്ഷ്മി പറയുന്നു. 

അച്ഛന്റെ ബന്ധുക്കളെ വളരെ കുറച്ചേ കണ്ടിട്ടൊള്ളൂ. എന്നാല്‍ ആ കൂട്ടത്തില്‍ അങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. വല്യച്ഛന്റെ പേരു പറഞ്ഞ് പല ആളുകളും മുന്‍പും രംഗത്ത് എത്തിയിട്ടുണ്ടെന്നും ഇപ്പോഴിതാ വലിയച്ഛന്റെ അനിയന്റെ മകള്‍ എന്ന് അവകാശപ്പെട്ട് മറ്റൊരാള്‍ വന്നിരിക്കുകയാണെന്നും ഉമ പറഞ്ഞു. ഇത്തരത്തില്‍ ഒരാളെ പരിചയപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന് റിമി ടോമിക്ക് നിര്‍ദേശം കൊടുക്കാനും ലക്ഷ്മി മറന്നില്ല. 

ലക്ഷ്മിയുടെ വീഡിയോ വന്നതിന് പിന്നാലെ ഇതിന് മറുപടിയായി ഉമാ നായരും രംഗത്തെത്തി. ലക്ഷ്മിയുടെ അമ്മയും ഉമയുടെ അച്ഛമ്മയും ഒന്നിച്ചിരിക്കുന്ന ഫോട്ടോ സഹിതമാണ് ഉമ വീഡിയോ ഇട്ടത്. അച്ഛന്റെ ജ്യേഷ്ഠന്റെ സ്ഥാനത്തുള്ളയാളെ വല്യച്ഛന്‍ എന്നാണ് വിളിക്കാറുള്ളതെന്നും തന്നെ അപമാനിച്ചതിന് മാനനഷ്ടത്തിന് കേസ് നല്‍കിയാല്‍ മറുപടി പറയേണ്ടി വരുമെന്നും ഉമ വീഡിയോയിലൂടെ പറഞ്ഞു. 

ലക്ഷ്മി സ്വന്തം ബന്ധങ്ങളുടെ വേരുകളെക്കുറിച്ച് അന്വേഷിക്കാതെയാണ് തന്നെക്കുറിച്ച് മോശമായി പ്രതികരിച്ചത്. 27 വര്‍ഷമാണ് താന്‍ ഈ ഫീല്‍ഡില്‍ എത്തിയിട്ടെന്നും ഇതുവരെ വല്യച്ഛന്റെ പേര് പറഞ്ഞ് ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ഉമ വ്യക്തമാക്കി. ജയന്റെ സഹോദരന്റെ മകള്‍ എന്ന സ്ഥാനം മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന പേടിയാണ് ആ പെണ്‍കുട്ടിക്കെന്നും അവര്‍. അറിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് തന്നെ അപമാനിച്ചതിന് തെളിവുകള്‍ സഹിതം മാനനഷ്ടത്തിന് പോയാല്‍ ലക്ഷ്മി മറുപടി പറയേണ്ടിവരുമെന്നും ഉമ നായര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത