ചലച്ചിത്രം

പുതിയ ലുക്കില്‍ ലാല്‍ എത്തി; കൗതുകം കൊണ്ടു വീര്‍പ്പടക്കി കൊച്ചി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒടിയനു വേണ്ടി മോഹന്‍ലാല്‍ അമ്പരപ്പിക്കുന്ന വിധത്തില്‍ രൂപമാറ്റം വരുത്തിയത് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ പുതിയ രൂപം വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ എന്ന നടനോടുള്ള കൗതുകം അതുകൊണ്ടൊന്നും തീരുന്നില്ലെന്നാണ് കൊച്ചിയില്‍ ശനിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിലൂടെ തെളിഞ്ഞത്. 

മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയില്‍ എത്തിയ മോഹന്‍ലാലിനെ വന്‍ ജനക്കൂട്ടമാണ് വന്നുചേര്‍ന്നത്. അക്ഷരാര്‍ഥത്തില്‍ കൊച്ചിയിലെ നിശ്ചലമാക്കിയായിരുന്നു ഇടപ്പള്ളിയിലെ ഷോപ്പ് ഉദ്ഘാടനം.

മോഹന്‍ലാലിന്റെ പുതിയ രൂപം സത്യമാണോയെന്ന സംശയം നേരത്തെ തന്നെ പലരും ഉന്നയിച്ചിരുന്നു. അതിനൊരു തീര്‍പ്പ് വരുത്താം എന്നു കരുതിയാവാം, മുന്‍പ് ലാല്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടികള്‍ക്കില്ലാത്ത ജനത്തിരക്കാണ് ഇത്തവണയുണ്ടായത്. 

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി ലാല്‍ പതിനെട്ടു കിലോയോളം ഭാരം കുറച്ചതായാണ് വാര്‍ത്തകള്‍ വന്നത്. ഫ്രാന്‍സില്‍ നിന്നെത്തിയ പ്രത്യേക പരിശീലന സംഘത്തിനു കീഴിലായിരുന്നു ലാലിന്റെ 'തടികുറയ്ക്കല്‍'.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി