ചലച്ചിത്രം

 വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്ന് വിളിക്കണോ? ജോയ് മാത്യുവിനെതിരെ സനല്‍കുമാര്‍ ശശിധരന്‍

സമകാലിക മലയാളം ഡെസ്ക്

വിമര്‍ശിക്കുന്ന സ്ത്രീകള്‍ മമ്മൂക്കയെന്ന് വിളിക്കുന്നത് മമ്മൂട്ടിയോടുള്ള താരത്തിനോടുള്ള ആരാധന കൊണ്ടുതന്നെയാണ് എന്ന് പറഞ്ഞ നടന്‍ ജോയ് മാത്യുവിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മമ്മൂക്ക എന്ന് അദ്ദേഹത്തെ ആരെങ്കിലും വിളിച്ചാല്‍ അത് താരാരാധനയാണെന്ന് വിധിയെഴുതുന്നത് എന്തൊരെടുത്തുചാട്ടമാണെന്ന് സനല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മമ്മൂട്ടി എന്ന നടനെ ആരാണ് ആക്രമിച്ചത്? വിമര്‍ശനത്തെ ആക്രമിക്കലായി മനസിലാക്കുന്നത് എന്തുതരം മനോഭാവമാണ് എന്ന് സനല്‍ ചോദിക്കുന്നു. വിമര്‍ശിക്കണമെങ്കില്‍ എടാ പോടാ എന്നോ കുറഞ്ഞ പക്ഷം മിഷ്ടര്‍ എന്നെങ്കിലും വിളിച്ച് ദൂരെ നിര്‍ത്തണമെന്നത് എന്തുതരം സാമാന്യ നിയമം? ഗോപിയാശാന്‍ ദുശാസനന്‍ കെട്ടിയാടുന്നപോലെയാണോ മമ്മൂട്ടിയുടെ ധീരോദാത്തനതിപ്രതാപഗുണവാന്‍ നായകന്മാര്‍ അങ്ങേയറ്റം ആണത്തത്തിന്റെ നാണമില്ലാത്ത അഴിഞ്ഞാട്ടം നടത്തുന്നത്? കണ്ണടച്ചാല്‍ ഇരുട്ടാവുമെന്നോ? ഇരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ? സനല്‍ ചോദിക്കുന്നു. 

കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയെ വിമര്‍ശിക്കുന്ന സ്ത്രീകള്‍ എന്തുകൊണ്ട് മിസ്റ്റര്‍ മമ്മൂട്ടിയെന്ന് അഭിസംബോധന ചെയ്യുന്നില്ല എന്ന് ചോദിച്ചുകൊണ്ട് ജോയ് മാത്യു ഫേസ്ബിക്ക് പോസ്റ്റിട്ടത്. വ്യക്തിജീവിതത്തില്‍ സ്ത്രീകളെ ഇത്രമാത്രം ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപിയാശാനെ നാം  എന്തുചെയ്യണമെന്നും ജോയ് മാത്യു ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്