ചലച്ചിത്രം

ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് തമിഴ് താരം കാര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവണ്ണാമലൈ: ആരാധകന്റെ മരണത്തില്‍ പൊട്ടിക്കരഞ്ഞ് തമിഴ് താരം കാര്‍ത്തി. തിരുവണ്ണാമലൈ കാര്‍ത്തി ഫാന്‍സ് അസോസിയേഷന്റെ ജില്ലാതല ഭാരവാഹി ജീവന്‍കുമാര്‍ (27 )ന്റെ നിര്യാണത്തിലാണ് കാര്‍ത്തി പൊട്ടിക്കരഞ്ഞത്. ചെന്നൈയില്‍ നിന്നും തിരുവണ്ണാമലൈയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപ്രതീക്ഷിതമായി വാഹനാപകടമുണ്ടായത്.

കൂടെയുണ്ടായിരുന്ന സുഹൃത്ത് ദിനേഷും അപകടത്തില്‍ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളായ സുഹൃത്തുക്കള്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലാണ്. ജീവന്‍ കുമാറിന്റെ ശവസംസ്‌കാര ചടങ്ങിലും കാര്‍ത്തി പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പാണ് ജീവന്‍ വിവാഹിതനായത്. അപ്രതീക്ഷിതമായ അപകടമരണം കുടുംബത്തെയാകെ തകര്‍ത്തിരിക്കുകയാണ്.

പാണ്ഡിരാജിന്റെ ഹാസ്യ ചിത്രത്തില്‍ അഭിനിയിച്ചുകൊണ്ടിരിക്കുന്ന കാര്‍ത്തി നിലവില്‍ ബ്രേക്ക് എടുത്തിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''