ചലച്ചിത്രം

'എന്റെ നര്‍മ്മബോധത്തെ ഞാന്‍ ചുരുക്കാന്‍ തിരുമാനിച്ചു', ഷാറൂഖ് ഖാന്‍  

സമകാലിക മലയാളം ഡെസ്ക്

കിംഗ് ഖാന്റെ നര്‍മ്മബോധത്തെ പ്രശംസിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ തന്റെ നര്‍മ്മബോധത്തെ ചുരുക്കാനാണ് സൂപ്പര്‍താരത്തിന്റെ പുതിയ തിരുമാനം. സമയവും പക്വതയും കണക്കിലെടുക്കുമ്പോള്‍ പൊതുവേദികളിലെ നര്‍മ്മപ്രയോഗം കുറയ്‌ക്കേണ്ടതുണ്ടെന്നാണ് ഷാറൂഖിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ അവതാരകന്റെ കുപ്പായം അണിയുന്നതിന് മുമ്പാണ് ഷാറൂഖിന്റെ ഈ അഭിപ്രായപ്രകടനം. താന്‍ ഇപ്പോള്‍ വേറിട്ട സമീപനമാണ് പല കാര്യങ്ങള്‍ക്കും നല്‍കുന്നതെന്നും ഭാര്യ ഗൗരിയാണ് ഇതിനെകുറിച്ച് തനിക്ക് വിവരിച്ച് നല്‍കിയതെന്നും ഷാറൂഖ് പറയുന്നു. 

' 20വര്‍ഷം മുമ്പ് ഫിലിംഫെയര്‍ അവാര്‍ഡ്‌സ് അവതരിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ എനിക്ക് ബോളിവുഡ് സിനിമാ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമെ ഉണ്ടായിരുന്നൊള്ളു. അന്ന് ചെറുപ്പമായിരുന്നതിനാല്‍ തന്നെ ഞാന്‍ പറയുന്ന കാര്യങ്ങളെ അത്തരത്തിലെ കാണികള്‍ എടുക്കുമായിരുന്നൊള്ളു. എന്നാല്‍ ഇപ്പോള്‍ ഇതേ രംഗത്ത് 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആളായി ഞാന്‍ മാറികഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ എന്റെ സഹപ്രവര്‍ത്തകരെയോ മുതിര്‍ന്ന താരങ്ങളെയോ തമാശയായി കളിയാക്കിയാല്‍ ആളുകള്‍ അത് അത്ര നിസാരമായി എടുക്കണമെന്നില്ല. ഒരു തുടക്കകാരന്റെ തമാശകളായായിരിക്കില്ല മുന്നോട്ട് എന്റെ തമാശകള്‍ വിലയിരുത്തപ്പെടുക. അതുകൊണ്ട്, ഒരു മുതിര്‍ന്ന അഭിനേതാവ് എന്ന നിലയില്‍ ഞാന്‍ എന്റെ നര്‍മ ബോധത്തെ ചുരുക്കാന്‍ തീരുമാനിച്ചു', ഷാറൂഖ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ