ചലച്ചിത്രം

സിനിമയില്‍ പുതിയ ദിശയില്‍ സഞ്ചരിക്കാന്‍ സമയമായി; ആഗസ്റ്റ്‌ സിനിമ നിര്‍മ്മാണ കമ്പനിയില്‍ നിന്നും പൃഥിരാജ് പിന്‍മാറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമരംഗത്തെ വിതരണ-നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസില്‍ നിന്ന് നടന്‍ പൃഥിരാജ് പിന്മാറി. തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പൃഥി ഇക്കാര്യം അറിയിച്ചത്. 

ആറുവര്‍ഷത്തിലധികം കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ശേഷമാണ് പൃഥിരാജിന്റെ പിന്മാറ്റം. സംവിധായകനും ക്യാമറാമാനുമായ സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ, നിര്‍മ്മാതാവ് ഷാജി നടേശന്‍  എന്നിവരുമായി ചേര്‍ന്നാണ് 2016ല്‍ കമ്പനി ആരംഭിച്ചത്. 

സിനിമാ ജീവിതത്തില്‍ പുതിയ ദശയില്‍ യാത്ര ആരംഭിക്കാന്‍ സമയമായെന്നും പൃഥി പറയുന്നു. ആ യാത്രയില്‍ ഒരു കൂട്ട്‌കെട്ടിന്റെ ഭാഗമാകാന്‍ എനിക്കായെന്ന് വരാനാകില്ല. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്നും പൃഥി പറയുന്നു. 

2011ല്‍ പൃഥിരാജ് നായകനായ ഉറുമി എന്ന ചിത്രമാണ്  ഈ കൂട്ടുകെട്ടിലെ ആദ്യചിത്രം. സന്തോഷ് ശിവനായിരുന്നു സംവിധായകന്‍. തുടര്‍ന്ന് നിരവധി  ചിത്രങ്ങളുടെ നിര്‍മ്മാണവും വിതരണവും നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു