ചലച്ചിത്രം

ഇങ്ങനെയാണ് ഒടിയന്‍ മാണിക്യന്‍; ഒടിയന്‍ വേഷത്തിലെ ആദ്യ ലുക്കില്‍ മോഷന്‍ പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

അമാവാസിയുടെ ഇരുട്ടില്‍ നിന്നും ഒടിയന്‍ മാണിക്യന്‍ പകല്‍വെളിച്ചത്തിലെത്തി. മോഹന്‍ലാലിനെ നായകനാക്കി വി.എ.ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ മോഷന്‍ പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. 

മീശയില്ലാതെ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും, കയ്യില്‍ വെറ്റിലമുറുക്കുമായി ഇരിക്കുന്ന മോഹന്‍ലാലിനെയാണ് 54 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍ അവതരിപ്പിക്കുന്നത്. കയ്യില്ലാത്ത ഉടുപ്പും, മുണ്ടും ധരിച്ച് ചിരിയുമായി നോട്ടമുയര്‍ത്തുകയാണ് ഒടിയന്‍ മാണിക്യന്‍.

ഒടിയന്‍ മാണിക്യത്തിന്റെ രൂപം ഇന്ന് കാണാമെന്ന് ഞായറാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാല്‍ ആരാധകരെ അറിയിച്ചിരുന്നു. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു ഒടിയനായാണ് ലാല്‍ ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ എത്തുന്നത്. ദേശീയ അവാര്‍ഡ് നേടിയകുട്ടി സ്രാങ്കിന്റെ തിരക്കഥാകത്ത് ഹരികൃഷ്ണനാണ് ദുരൂഹതകള്‍ നിറഞ്ഞ ഒടിയന്റേയും തിരക്കഥ ഒരുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും