ചലച്ചിത്രം

ചില മാരക കള്ളങ്ങള്‍ ഒളിപ്പിച്ച് ആദിയായി പ്രണവ് മോഹന്‍ലാല്‍ എത്തുന്നു

സമകാലിക മലയാളം ഡെസ്ക്

നായകനായി പ്രണവ് മോഹന്‍ലാലിനെ ഇനി ഉടന്‍ പ്രേക്ഷകര്‍ക്ക് ബിഗ് സ്‌ക്രീനില്‍ കാണാം. ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് നായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ ആരാധകര്‍ക്കിടയിലേക്ക് എത്തിയിരുന്നു.

തിരുവനന്തപുരത്ത് മോഹന്‍ലാലിന്റേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു ആദിയായി താരപുത്രന്‍ എത്തുമെന്ന പ്രഖ്യാപനം. ചില കള്ളങ്ങള്‍ മാരകമായിരിക്കും എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍. പ്രണവിന്റെ ആദിയുടെ പൂജയ്ക്ക് പുറമെ മോഹന്‍ലാലിന്റെ ഒടിയന്റേയും പൂജ തിരുവനന്തപുരത്തെ താജ് വിവാന്റയില്‍ വെച്ച് നടന്നു.

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷന്‍ പോസ്റ്ററും ഇതിനൊപ്പം പുറത്തുവിട്ടു. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. ഇരുട്ടില്‍ ലൈറ്റുകളാല്‍ തിളങ്ങി നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് നടുവില്‍ ഒരു കെട്ടിടത്തിന്റെ മുകളില്‍ നില്‍ക്കുകയാണ് മോഷന്‍ പോസ്റ്ററില്‍ പ്രണവ്. 

പുനര്‍ജനി എന്ന സിനിമയിലൂടെയായിരുന്നു പ്രണവിന്റെ തുടക്കം. ഇതിലെ അഭിനയത്തിന് പ്രണവിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന് ശേഷം ഒന്നാമനില്‍ മോഹന്‍ലാലിനൊപ്പവും പ്രണവ് അഭിനയിച്ചു. 

നായകനായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നതിന് മുന്‍പ് ജിത്തു ജോസഫിന്റെ കീഴില്‍ ലൈഫ് ഓഫ് ജോസൂട്ടി, പാപനാസം എന്നീ സിനിമകളില്‍ സഹസംവിധായകനായും പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. ജിത്തു ജോസഫിന്റെ ഒന്‍പതാമത്തെ ചിത്രമാണ് ആദി. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത