ചലച്ചിത്രം

നഗ്നതയില്‍ ബുദ്ധിമുട്ടുണ്ടോയെന്ന് സംവിധായകന്റെ ചോദ്യം; പിന്നീട്‌ സംവിധായകന്‍ ചെയ്തത് ആരും ചെയ്യാത്തത്

സമകാലിക മലയാളം ഡെസ്ക്

നഗ്നതയില്‍ കോണ്‍ഷ്യസ് ഉണ്ടോയെന്ന് സംവിധായകന്റെ ചോദ്യം. ഉണ്ട് എന്ന് മറുപടി. നഗ്നരാകാനായിരുന്നു സെറ്റില്‍ ഉള്ള എല്ലാവരോടുംപിന്നീട് സംവിധായകന്‍ നിര്‍ദേശിച്ചത്. ഏക എന്ന സിനിമയില്‍ നഗ്നശരീരം ചിത്രീകരിക്കുന്ന സമയങ്ങളില്‍ സംവിധായകനും, സെറ്റിലുണ്ടായിരുന്നവരും എങ്ങിനെ തനിക്ക് പിന്തുണ നല്‍കിയെന്ന് വെളിപ്പെടുത്തുകയാണ് റെഹ്നാ ഫാത്തിമ. 

നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഏകയുടെ ക്രൂവില്‍ 18 അംഗങ്ങള്‍ . അവര്‍ക്കു മുന്നിലാണ് ചിത്രീകരണം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍. ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്‍. സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടായിരുന്നു.

നഗ്‌നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് 'ഉണ്ട് ' എന്ന് മറുപടി നല്‍കി.

ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. സംവിധായകന്‍ , ക്യാമറാമാന്‍ , സഹസംവിധായകര്‍ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷന്‍ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റില്‍ നില്‍ക്കണം എങ്കില്‍ നിര്‍മ്മാതാവ് പോലും നഗ്‌നനാവണം എന്നായിരുന്നു നിര്‍ദേശം .
നഗ്‌നത എന്നാല്‍ നിഷ്‌കളങ്കത എന്നുകൂടി അര്‍ഥമുണ്ട് എന്ന് സംവിധായകന്റെ വാദം . ഏറ്റവും പ്യുവര്‍ ആയ മനുഷ്യനേ നഗ്‌നനാവാന്‍ സാധിക്കൂ .

നഗ്‌നശരീരത്തിന് ലൈംഗികത എന്നര്‍ത്ഥമില്ല. ലിംഗഭേദം ഇല്ല.എല്ലാവരും നഗ്‌നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു.

വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നില്‍ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയില്‍ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവര്‍ത്തകരുടെ മുഴുവന്‍ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നല്‍കി.

ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു എന്നും റെഹ്ന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത