ചലച്ചിത്രം

ബാഹുബലിയെ കടത്തിവെട്ടാന്‍ സ്‌റ്റൈല്‍ മന്നന്റെ 2.0

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫീസില്‍ ഭൂകമ്പം തീര്‍ത്ത രാജമൗലിയുടെ ബാഹുബലിയെ
രജനികാന്തിന്റെ 2.0 കടത്തിവെട്ടുമോയെന്ന ആകാംഷക്ഷയിലാണ് സിനിമ പ്രേമികളിപ്പോള്‍. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ നെഗറ്റീവ് റോളിലെത്തുന്ന യന്തിരന്റെ രണ്ടാം ഭാഗം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതുമെന്നാണ് പ്രവചനങ്ങള്‍. 

15 ഭാഷകളിലായി രാജ്യത്തെ 7000 തീയറ്ററുകളിലാണ് ശങ്കര്‍ തയ്യാറാക്കുന്ന സയന്‍സ് ഫിക്ഷന്‍ ഡ്രാമ 2.0 പ്രദര്‍ശനത്തിനെത്തുക. ബാഹുബലി റിലീസ് ചെയ്തതാകട്ടെ രാജ്യത്തെ 6500 തീയറ്ററുകളിലും. ഇത്രയധികം ഭാഷകളിലും ബാഹുബലിയുടെ രണ്ടാം ഭാഗം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നില്ല. 

ഷൂട്ടിങ് കഴിഞ്ഞ 2.0യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബാഹുബലിയും, ദംഗലും തീര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കും സ്‌റ്റൈല്‍മന്നന്റെ 2.0 ഉയര്‍ത്തുക. 

2010ലായിരുന്നു ഐശ്വര്യ റായിയെ നായികയായ യന്തിരന്‍ റിലീസ് ചെയ്യുന്നത്. 2018 ജനുവരി 25നാണ് 2.0ടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആമി ജാക്‌സനാണ് 2.0ല്‍ രജനിയുടെ നായിക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍