ചലച്ചിത്രം

ഷാറൂഖാനെ പറ്റിച്ച ഡ്രാഗന്റെ മറ്റൊരു കഥ! ആ ഡ്രാഗണും ഈ ഡ്രാഗണും ഒന്നു തന്നെ!

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ഒരു ടിവി അവതാരകനെ ഇടിക്കാനൊങ്ങുന്നതാണ് സോഷ്യല്‍ മീഡിയിയല്‍ ഏറെ ചര്‍ച്ചയായത്. ദുബായിലെ മരുഭൂമിയല്‍ നടന്ന ഒരു 'റിയാലിറ്റി ഷോ' യില്‍ കിംഗ് ഖാന്‍ മണല്‍ ചതുപ്പില്‍ അകപ്പെടുകയും ഭീമാകാരനായ കൊമഡോ ഡ്രാഗണ്‍ തങ്ങള്‍ക്കടുത്ത് വരികയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

ഇത് റിയാലിറ്റി ഷോ ആണെന്ന് അറിഞ്ഞതോടെ അവതാരകനെ ഇടിക്കാന്‍ ചെല്ലുകയും വലിച്ചു താഴെയിടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. ഇത് ഷാറൂഖ് അറിഞ്ഞു കൊണ്ടുള്ള പരിപാടിയാണെന്നാണ് പുതിയ വാദമെങ്കിലും ഇതേ ഡ്രാഗണും ഇതേ അവതാരകനും മറ്റൊരു സൂപ്പര്‍ താരത്തെ കൂടി ഈ പറ്റിക്കല്‍ നടത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് സ്റ്റോക്ക് സിറ്റിയുടെ ഈജിപ്ഷ്യന്‍ താരം റമദാന്‍ സോബിയെയും കാമുകിയെയുമാണ് ഇതേ കൊമഡോ ഡ്രാഗണെയും മണല്‍ ചതുപ്പും വെച്ച് റമീസ് ജലാല്‍ എന്ന  'പറ്റിക്കല്‍'  വിദഗ്ധന്‍ പറ്റിക്കുന്നത്.

ബാക്കിയുള്ള കഥ ഫോട്ടോകളും വീഡിയോകളും പറയട്ടെ

റമദാന്‍ സോബിയുടെ  അടുത്തേക്ക് വരുന്ന കോമഡോ ഡ്രാഗണ്‍
ഷാറൂഖാന്റെ അടുത്തേക്ക് വരുന്ന കോമഡോ ഡ്രാഗണ്‍

മണല്‍ ചതുപ്പില്‍പ്പെട്ടിരിക്കുന്ന ഷാറൂഖിന്റെ അടുത്തേക്ക് വരുന്ന കൊമഡോ ഡ്രാഗന്റെ പിന്നില്‍ നിന്നും അതേ പൊസിഷനില്‍ തന്നെയാണ് റമദാന്‍ സോബിയുടെ അടുത്തേക്ക് ഡ്രാഗണ്‍ വരുന്ന ദൃശ്യവും.

റമദാന്‍ സോബിയടക്കം മൂന്നു പേരുണ്ടായിരുന്നു. ഒരാള്‍ മണല്‍ ചതുപ്പില്‍ പോയി
ഷാറൂഖും പെണ്‍കുട്ടിയും മാത്രം

സോബിയുടെ കൂടെയുള്ള പെണ്‍കുട്ടിയെ കൂടാതെ ഒരാള്‍കൂടിയുണ്ടായിരുന്നു. എന്നാല്‍ ഷാറൂഖിനൊപ്പം പെണ്‍കുട്ടി മാത്രമായിരുന്നു.

അവതാരകനു നേരെ ചെല്ലുന്ന റമദാന്‍ സോബി
അവതാരകനു നേരെ രോഷാകുലനായി ഷാരൂഖ്

പരിപാടി തരികിടയാണെന്ന് മനസിലാകുന്നതോടെ ഷാറൂഖ് ചെയ്ത അതേ രീതിയില്‍ റമദാന്‍ സോബിയും അവതാരകനെ ഇടിക്കാന്‍ ചെല്ലുന്നുണ്ട്.

റമദാന്റെ കാര്‍ അടക്കമാണ് മണല്‍ ചതുപ്പില്‍പ്പെടുന്നത്.

രണ്ടു വീഡിയോകളും കാണാം
 

ഷാരൂഖിന്റെ വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്