ചലച്ചിത്രം

റംസാന്‍ നാളുകളില്‍ സ്വിമ്മിങ്‌സ്യൂട്ട് ധരിക്കുന്നത് മതനിന്ദ; ബോളിവുഡ് താരത്തിനെതിരെ അധിക്ഷേപം

സമകാലിക മലയാളം ഡെസ്ക്

സ്വിമ്മിങ് സ്യൂട്ട് ധരിച്ച് കടല്‍ത്തീരത്തിരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ബോളിവുഡ് താരത്തിനെതിരെ അധിക്ഷേപവുമായി മതഭ്രാന്തന്മാര്‍. റംസാന്‍ നാളുകളില്‍ സ്വിമ്മിങ് സ്യൂട്ട് ധരിച്ചിരിക്കുന്നത് മതത്തിന് എതിരാണെന്നാണ് ഇവര്‍ വാദിക്കുന്നത്. 

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സ്വിമ്മിങ് ഷൂട്ടില്‍ ഫോട്ടോയെടുത്ത ഫാത്തിമ സന ഷെയ്ക്കിനെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായെത്തിയത്. 

ഒരു യഥാര്‍ഥ മതവിശ്വാസി ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നാണ് ദംഗല്‍ ഫെയിം സന ഷെയ്ക്കിനെതിരെ വിമര്‍ശനം ഉയരുന്നത്. എന്നാല്‍ താരത്തിന്റെ വസ്ത്ര സ്വാതന്ത്ര്യത്തെ വിമര്‍ശിക്കുന്നവരെ പരിഹസിച്ചും ഒരു കൂട്ടം രംഗത്തെത്തുന്നുണ്ട്. 

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഫാത്തിമ സന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് മുന്‍പ് ദംഗലില്‍ ഫാത്തിമയുടെ ചെറുപ്പകാലം ചെയ്ത സൈറ വാസിമിനെതിരേയും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിനായിരുന്നു സൈറയ്‌ക്കെതിരായ അധിക്ഷേപങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു