ചലച്ചിത്രം

ബാഹുബലിയില്‍ അഭിനയിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ശ്രീദേവി പറയുന്നു; രാജമൗലിയുടെ വാക്കുകള്‍ വേദനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ബ്രഹ്മാണ്ഡചിത്രം ബാഹുബലിയില്‍ ശിവകാമിയുടെ വേഷം നിരസിച്ചെന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തുടരുന്ന അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ മറുപടി പറഞ്ഞ് ബോളിവുഡ് സ്വപ്‌ന സുന്ദരി ശ്രീദേവി. ശ്രീദേവി തന്റൈ ക്ഷണം നിഷേധിച്ചത് നന്നായെന്ന രാജമൗലിയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചുവെന്ന് ശ്രീദേവി പറഞ്ഞു. 

തനിക്ക് അഭിനയിക്കാന്‍ സാധിക്കാതെ പോകുന്ന ആദ്യ സിനിമയല്ല ബാഹുബലി. ഇതിന് മുന്‍പ് മറ്റ് സിനിമകളിലേക്ക് ക്ഷണം ലഭിച്ചിട്ടും തനിക്ക് അഭിനയിക്കാന്‍ സാധിക്കാതിരുന്നിട്ടുണ്ട്. എന്നാല്‍ ബാഹുബലിയില്‍ അഭിനയിക്കാതിരുന്നതിനെ കുറിച്ച് മാത്രം എല്ലാരും ചര്‍ച്ച ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് തെലുങ്ക് ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തിനിടെ ശ്രീദേവി പറഞ്ഞു. 

ബാഹുബലി സിനിമയുടെ ഭാഗമാകുന്നതിനായി താന്‍ 10 കോടി രൂപ പ്രതിഫലവും, ഒരു ഹോട്ടലിലെ മുഴുവന്‍ ഭാഗവും, 10 ഫ്‌ലൈറ്റ് ടിക്കറ്റുകളും ആവശ്യപ്പെട്ടു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും സത്യമില്ല. 50 വര്‍ഷമായി താന്‍ സിനിമ മേഖലയില്‍ തുടരുന്നു. 300ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. ഇതുപോലുള്ള പ്രതിഫലവും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് ഇത്രയും സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുമോയെന്നും ശ്രീദേവി ചോദിക്കുന്നു. 

സിനിമയില്‍ അഭിനയിക്കുന്നതിന് താന്‍ ഇതുപോലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചതായി ബാഹുബലിയുടെ നിര്‍മാതാവ് രാജമൗലിയെ തെറ്റിദ്ധരിപ്പിച്ചതാണോ എന്ന് തനിക്ക് അറിയില്ലെന്നും ശ്രീദേവി പറഞ്ഞു. 

രാജമൗലിയുടെ ഈച്ച സിനിമ താന്‍ കണ്ടിരുന്നു. രാജമൗലിക്കൊപ്പം സിനിമയുടെ ഭാഗമാകാന്‍ താത്പര്യം ഉണ്ട്. മികച്ച ടെക്‌നീഷ്യനാണ് രാജമൗലി. എന്നാല്‍ തന്റെ വിഷയത്തില്‍ രാജമൗലി നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചതായി ശ്രീദേവി വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം