ചലച്ചിത്രം

ശ്രീനിവാസന്‍ ലാല്‍ജോസിന്റെ അടുത്ത് കഥ പറയാന്‍ പോയി; അതും ഒരു ഞായറാഴ്ച! സണ്‍ഡെ ഹോളിഡേ ഓഫീഷ്യല്‍ ട്രെയിലര്‍ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദൈവം വിശ്രമിക്കുന്ന ഞായറാഴ്ചയാണ് ശ്രീനിവാസന്‍ ലാല്‍ജോസിന്റെ അടുത്ത് കഥ പറയാനെത്തുന്നത്. ലാല്‍ജോസിന്റെ ടേസ്റ്റിന് ഒട്ടും യോജിക്കാത്ത ബ്രഹ്മാണ്ഡ കഥ! ലാല്‍ജോസ് ശ്രീനിവാസനെ മടക്കി അയയ്ക്കുന്നു. സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലാണ് ലാല്‍ജോസ് - ശ്രീനിവാസന്‍ കഥകളുടെ സംഗമം നടക്കുന്നത്. ലാല്‍ജോസ് സ്വന്തം ജീവിതംതന്നെയാണ് ഇതില്‍ പകര്‍ത്തുന്നത്.
ആസിഫ് അലി, ശ്രീനിവാസന്‍, ലാല്‍ജോസ്, ആശാ ശരത്, അപര്‍ണ്ണാമുരളി എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന സണ്‍ഡേ ഹോളിഡേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തിരക്കഥ, സംവിധാനം ജിസ് ജോയ്. ആസിഫലിയെ നായകനാക്കി ചെയ്ത ബൈസൈക്കിള്‍ തീവ്‌സിന്റെ സംവിധായകനാണ്. ഗാനരചനയും ജിസ് ജോയിയുടേതാണ്. സംഗീതം ദീപക് ദേവ്. ക്യാമറ: അലക്‌സ് ജെ പുളിക്കല്‍. മാക്ത്രൂ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. അടുത്തമാസം മൂന്നാംവാരം സണ്‍ഡേ ഹോളിഡേ തീയേറ്ററിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം