ചലച്ചിത്രം

വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായിവീഡിയോ ആല്‍ബവുമായി ഗായിക സിതാര

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്റ്റുഡിയോയില്‍ നിന്നും വൈകിയിറങ്ങേണ്ടിവരുന്ന സമയങ്ങളില്‍ നഗരത്തില്‍ രാത്രിയിലും ഓരോ ജോലികളിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ കാണും. അവര്‍ അവര്‍ക്കായി കണ്ടെത്തുന്ന ചില നേരങ്ങളുണ്ടാവില്ലേ? അവരുടേതായ ആകാശം. അതാണ് 'എന്റെ ആകാശം.'
'എന്റെ ആകാശം' എന്ന വീഡിയോ ആല്‍ബം വനിതാദിനത്തില്‍ പുറത്തിറക്കുന്ന ഗായിക സിതാര തന്റെ വീഡിയോ ആല്‍ബത്തെക്കുറിച്ച് പറയുന്നു.
''എന്റെ കൂട്ടുകാരിയ്ക്ക് അയച്ച കത്തുകളാണ് ഈ ആല്‍ബത്തിന്റെ ആധാരം. നമ്മുടേതു മാത്രമായ ചില നിമിഷങ്ങളില്ലേ, തിരക്കുകള്‍ക്കിടയിലും മനസ് വിശാലമായി സഞ്ചരിക്കുന്ന ചില നിമിഷങ്ങള്‍. അത്തരം നിമിഷങ്ങളെക്കുറിച്ചാണ് ഞാന്‍ എഴുതിയിരുന്നത്. സൗഹൃദത്തിന്റെ ഭാഷയും ആ കത്തുകള്‍ക്കുണ്ടായിരുന്നു.''
കൂട്ടുകാരിയ്ക്ക് എഴുതിയ കത്തില്‍നിന്നുമാണ് സിതാര തന്റെ ഗാനം എഴുതുന്നത്. സിതാര തന്നെയാണ് വരികള്‍ക്ക് ഈണം പകര്‍ന്നതും. റെക്കോഡിംഗ് പൂര്‍ത്തിയാക്കിയശേഷം തന്റെ അടുത്ത സുഹൃത്തും തിരക്കഥാകൃത്തുമായ രവിശങ്കറോട് ഇക്കാര്യം പറയുകയും ചെയ്തു. രവിശങ്കറാണ് 'എന്റെ ആകാശം' വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
സൗഹൃദങ്ങള്‍ക്ക് സമയം കൊടുക്കുന്ന സ്ത്രീകളാണ് ഇതില്‍. രാത്രി വൈകിയും ജോലി ചെയ്യേണ്ടിവരുന്ന ഷീടാക്‌സി ഡ്രൈവര്‍മാര്‍, വസ്ത്രാലയങ്ങളിലെ സെയില്‍സ് ഗേളുമാര്‍, നഴ്‌സുമാര്‍ തുടങ്ങി വിവിധ സ്ത്രീസാന്നിധ്യങ്ങള്‍ യഥാര്‍ത്ഥമായിത്തന്നെ ഈ വീഡിയോയില്‍ എത്തുന്നുണ്ട്. അവര്‍ക്കൊപ്പം സിതാരയുമുണ്ട്.
വനിതാദിനത്തില്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ പുറത്തിറക്കുന്ന വീഡിയോ ആല്‍ബത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് ബിലു ടോം മാത്യുവാണ്. ഷൈജു ശ്രീധറാണ് എഡിറ്റിംഗ്. ഇത് എല്ലാ സ്ത്രീകള്‍ക്കും സമര്‍പ്പിക്കുന്നതായി സിതാര സമകാലിക മലയാളത്തോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''