ചലച്ചിത്രം

രജനികാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം വിവാദത്തില്‍; എതിര്‍പ്പുമായി തമിഴ് സംഘടനകള്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം വിവാദത്തില്‍. രജനീകാന്ത് ശ്രീലങ്കയില്‍ പോകുന്നത് വൈകാരിക വിഷയങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ തമിഴ്‌സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി നിര്‍മിച്ച 150 വീടുകള്‍ കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് രജനീകാന്ത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലേക്ക് പോകുന്നത്. ഏപ്രില്‍ 19നായിരിക്കും രജനീകാന്ത് യാത്ര തിരിക്കുക.

എന്നാല്‍ യാത്രയില്‍ നിന്നും പിന്മാറണമെന്ന് വിടുതലൈ ചുരുതൈകള്‍ കക്ഷിയും, തമിഴാക വാഴ് വിരുമൈ കക്ഷിയും രജനികാന്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീലങ്കയിലെ വംശീയ പ്രശ്‌നത്തില്‍ രജനീകാന്തിനെ കൂടി ഉള്‍പ്പെടുത്തുകയാണ് സംഘാടകരുടെ ലക്ഷ്യമെന്നാണ് ഈ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. 

ഉത്തര ജാഫ്‌നയിലെ കുടിയൊഴിപ്പിക്കപ്പെട്ട തമിഴ് വംശജര്‍ക്കായി ലിക ഗ്രൂപ്പിന്റെ ഗ്നാനം ഫൗണ്ടേഷനാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ശങ്കറിന്റെ 2.0ടെ ചിത്രീകരണത്തിലാണ് രജനീകാന്തിപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി

ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി