ചലച്ചിത്രം

'ആദ്യം സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കൂ': നടി വരലക്ഷ്മി, ജയറാം ചിത്രത്തില്‍ നിന്നും ഇറങ്ങിപ്പോയി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജയറാമിനെ നായകനാക്കി സമുദ്രക്കനി മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ആകാശമിഠായി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നാണ് മുന്നറിയിപ്പില്ലാതെ നായികയായ വരലക്ഷ്മി ഇറങ്ങിപ്പോയത്.


പുരുഷമേധാവിത്തം കാണിക്കുന്നവരോടൊപ്പവും സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയാത്തവരോടുമൊപ്പം ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന് വരലക്ഷ്മി പിന്നീട് ട്വീറ്റ് ചെയ്യുകയായിരുന്നു. തന്റെ നിലപാടുകള്‍ക്കൊപ്പം നിന്ന നടന്‍ ജയറാമിനും സംവിധായകന്‍ സമുദ്രക്കനിയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ട്വീറ്റ്.

നിര്‍മ്മാതാവിനുനേരെയായിരുന്നു വരലക്ഷ്മിയുടെ ട്വീറ്റ് എന്നാണ് അറിവ്. നിര്‍മ്മാതാവ് വരലക്ഷ്മിയെ മാറ്റുകയായിരുന്നു എന്നാണ് പറഞ്ഞത്. കസബ കണ്ടിട്ടാണ് വരലക്ഷ്മിയെ ആകാശമിട്ടായിയിലേക്ക് എടുത്തത്. എന്നാല്‍ കസബയിലുണ്ടായിരുന്നതിനേക്കാള്‍ തടി കുറച്ചാണ് ഈ സിനിമയുടെ പൂജയ്‌ക്കെത്തിയത്. ഇതിനെത്തുടര്‍ന്ന് ഇനിയ എന്ന നായികയെ പകരം വയ്ക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവിന്റെ വാദം.
സമുദ്രക്കനിയുടെ അപ്പാ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം റീമേക്കാണ് ആകാശമിട്ടായി. ജയറാമിനു പുറമെ രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു