ചലച്ചിത്രം

ഐശ്വര്യാ റായിയുടെ ശരീരഭാരം കൂടിയതായുള്ള വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂജനറേഷനാണോ, മൂല്യങ്ങളോ കൂടെപ്പിടിക്കുന്ന ദമ്പതികളാണോ ഐശ്വര്യയും അഭിഷേകും. അതില്‍ ഉത്തരം തേടിയുള്ള ആരാധകരുടെ പോക്ക് തുടരുന്നതിന് ഇടയില്‍ ഐശ്വര്യയെ കുറിച്ചുള്ള മോശം വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു എന്ന് തുറന്നു പറയുകയാണ് അഭിഷേക് ബച്ചന്‍. 

ആരാധ്യ ജനിച്ചതിന് ശേഷം ഐശ്വര്യയുടെ ശരീരഭാരം കൂടുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ എഴുതിയിരുന്നു. അരോചകമായ കാര്യങ്ങളായിരുന്നു എഴുതിയിരുന്നത്. ഇത് തന്നെ വേദനിപ്പിച്ചുവെന്ന് അഭിഷേക്. അസ്വസ്ഥനായ താന്‍ ഇക്കാര്യം ഐശ്വര്യയോട് പറഞ്ഞിരുന്നു. ഐശ്വര്യയേയും അത് വേദനിപ്പിച്ചെങ്കിലും, കുടം കമഴ്ത്തി അതിന് മുകളില്‍ വെള്ളം ഒഴിക്കുന്നത് പോലെയാണ് ഇതെന്നായിരുന്നു ഐശ്വര്യയുടെ മറുപടിയെന്ന് അഭിഷേക് പറയുന്നു. 

ജിമ്മില്‍ ഐശ്വര്യ സമയം ചിലവഴിക്കാറില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ധൂം 2ന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് മാത്രമാണ് താനും, ഋത്വിക്കും, ഉദയ് ചോപ്രയും കൂടി വലിച്ച് ഐശ്വര്യയെ ജിമ്മിലേക്ക് കൊണ്ടുപോയത്. 

ഒരിക്കല്‍ പോലും ജോലി തിരക്കിനെ കുറിച്ച് ഐശ്വര്യ പരാതി പറയുന്നത് താന്‍ കേട്ടിട്ടില്ല. ആരാധ്യ ജനിച്ചതിന് ശേഷം കരിയര്‍ ഐശ്വര്യ പിന്നില്‍ വെച്ചു. സിനിമയിലേക്ക് തിരിച്ചു വരുമ്പോഴും ആരാധ്യയ്ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ ഐശ്വര്യയുടെ സാന്നിധ്യം ഉണ്ടാകുന്നുണ്ടെന്ന് അഭിഷേക് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു