ചലച്ചിത്രം

ഷൂട്ടിംഗിനിടെ പ്രണവ് മോഹന്‍ലാലിന് പരിക്ക്, പേടിക്കാനൊന്നുമില്ലെത്ത് ജിത്തു ജോസഫ് 

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാലിന്റെ കന്നി ചിത്രമായ ആദിയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പ്രണവിന്റെ കൈക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും പേടിക്കാനൊന്നുമില്ലെന്നും ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ് അറിയിച്ചു. ഷൂട്ടിംഗിനിടയില്‍ കൈവിരലുകള്‍ക്ക് പരിക്കേറ്റ പ്രണവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. താരത്തിന് രണ്ട് ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

വരുന്ന ദിവസങ്ങളില്‍ ചിത്രീകരിക്കാനുള്ള സീനുകള്‍ കൈയ്യുടെ ചലനങ്ങള്‍ ഒരുപാട് ആവശ്യമുള്ളവയായതുകൊണ്ട് പ്രണവ് വിശ്രമശേഷം തിരിച്ചുവരുന്നത് തന്നെയാണ് നല്ലതെന്ന് ജിത്തു ജോസഫ് പറഞ്ഞു. സിനിമയുടെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് പ്രണവിന് പരിക്കേറ്റത്. കൊച്ചിയിലെ ഷീട്ടിംഗ് അവസാനിപ്പിച്ച് ഹൈദ്രാബാദിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് താരത്തിന് വിശ്രമം ആവശ്യമായി വന്നിട്ടുള്ളത്. 

സംഗീത സംവിധായകനാകാനുള്ള തീവ്ര ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ വേഷമാണ് ആദിയില്‍ പ്രണവിന്റേത്. സിദ്ദിഖ്, അതിഥി രവി, അനുശ്രീ, ലെന, ഷറഫുദ്ദീന്‍, സിജു വില്‍സണ്‍ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവുരാണ് ചിത്രം നിര്‍മിക്കുന്നത്. താരപുത്രന്റെ അരങ്ങേറ്റ ചിത്രം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും