ചലച്ചിത്രം

ലേറ്റായ് വന്താലും ലേറ്റസ്റ്റായി വരാന്‍ ഒരുങ്ങി രജനി ചിത്രം; 2.0 ത്തിന്റെ റിലീസ് വീണ്ടും നീട്ടിയേക്കും

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. എന്നാല്‍ 450 കോടി മുടക്കി നിര്‍മിച്ച സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫിലിം സ്‌ക്രീനില്‍ എത്താനുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദിവാലിക്ക് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ  റിലീസ് പിന്നീട് റിപ്പബ്ലിക് ദിനത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ജനുവരി 26 നും റിലീസ് ഉണ്ടാവാന്‍ സാധ്യതയില്ല. അടുത്തവര്‍ഷം ഏപ്രില്‍ മാസത്തിലേക്ക് റിലീസ് മാറ്റിവെക്കുമെന്നാണ് സൂചന. 

ചിത്രത്തിലെ വിഷ്വല്‍ ഇഫക്റ്റ് തയാറാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതുകൊണ്ടാണ് റിലീസ് മാറ്റിയത്. ലോകത്തിലെ 11 വിഎഫ്എക്‌സ് കമ്പനികളാണ് ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഏറ്റവും മികച്ച വിഷ്വല്‍ ഇഫക്റ്റ് ചിത്രത്തില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിന് എത്ര സമയമെടുത്താലും സാരമില്ലെന്ന നിലപാടിലാണ് അണിയറ പ്രവര്‍ത്തകര്‍. അതിനാല്‍ 2.0 കാണാന്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടതായി വരും. 

വിഎഫ്എക്‌സ് വര്‍ക്കുകള്‍ക്ക് വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ സമയം എടുക്കുന്നുണ്ട്. എന്നാല്‍ വേഗത്തില്‍ ഇത് പൂര്‍ത്തിയാക്കി വര്‍ക്ക് മോശമാക്കാന്‍ നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നില്ല. വിഷ്വല്‍ ഇഫകറ്റിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതിനാലാണ് റിലീസ് നീട്ടിവെക്കുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷനുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പദ്മാന്‍ ജനുവരി 25 നാണ് റിലീസ് ചെയ്യുന്നത്. ഇതും റിലീസ് മാറ്റാന്‍ കാരണമാണ്. ഹിന്ദിയിലും വമ്പന്‍ റിലീസ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. 

ചിത്രത്തിന്റെ ടീസര്‍ ഈ മാസം അവസാനത്തിന്റെ അവസാനവും ട്രെയ്‌ലര്‍ രജനീകാന്തിന്റെ ബര്‍ത്ത്‌ഡേയുടെ അന്നും പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ടീസറിന്റെ ഭാഗമായ വിഎഫ്എക്‌സ് ഷോട്ടുകള്‍ തയാറാവാത്തതിനാല്‍ പദ്ധതി നീട്ടിവെക്കാനും സാധ്യതയുണ്ട്. വന്‍ വിജയം നേടിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ്കുമാര്‍, ആമി ജാക്‌സണ്‍ തുടങ്ങിയ വന്‍ താര നിരതന്നെയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന