ചലച്ചിത്രം

സദാചാരം പഠിപ്പിക്കാന്‍ വന്ന സൈബര്‍ ആങ്ങളമാര്‍ക്ക് ചുട്ടമറുപടിയുമായി തപ്‌സി പാനു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി തപ്‌സി പാനുവിനെതിരെ സൈബര്‍ സദാചാര ആങ്ങളമാരുടെ ആക്രമണം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിന് പിന്നാലെയാണ് തപ്‌സിക്കെതിരെ സൈബര്‍ സദാചാര വാദികള്‍ രംഗത്തെത്തിയത്. എന്നാല്‍ ഉപദേശവും തെറിവിളിയുമായി എത്തിയ സൈബര്‍ ആങ്ങളമാര്‍ക്ക് താരം കണക്കിന് കൊടുക്കുകയും ചെയ്തു. 

ചിലപ്പോള്‍ ജീവിതത്തിലെ മികച്ച നിമിഷങ്ങള്‍ ആരാലും സ്പര്‍ശിക്കപ്പെടാതെ, തിരുത്തപ്പെടാതെ, ഉപയോഗിക്കപ്പെടാതെ നിലനില്‍ക്കും. എന്ന കുറിപ്പോടെ തപ്‌സി പങ്കുവച്ച ചിത്രത്തിന് നേരെയായിരുന്നു സദാചാരവാദികളുടെ ആക്രമണം. മേക്കപ്പില്ലാതെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലുള്ള സ്ട്രാപ്ലെസ് വണ്‍പീസ് ധരിച്ച ചിത്രമാണ് തപ്‌സി ട്വീറ്റ് ചെയ്തിരുന്നത്.

സൈബര്‍ ആങ്ങളമാര്‍ക്കെതിരെ ശക്തമായ മറുപടിയാണ് തപ്‌സി നല്‍കിയത്. നിങ്ങളെപ്പോലെ സദാചാരത്തിന്റെ സംരക്ഷകരെ ഞാന്‍ കണ്ടിണ്ടില്ലെന്നും നിങ്ങളെ തിരിച്ചറിയാന്‍ വൈകിയെന്നും മറ്റൊരു ട്വീറ്റില്‍ താരം പ്രതികരിച്ചു. ഇത്തരം കാര്യങ്ങള്‍ സ്ത്രീകളിലേക്ക് പുരുഷനെ ആകര്‍ഷിക്കുമെന്നും അത് ഉപദ്രവങ്ങള്‍ക്ക് വഴിവെക്കുമെന്നുമുളള കമന്റുകള്‍ക്ക്, അങ്ങനെയാണെങ്കില്‍ അത്തരം പുരുഷന്മാര്‍ തങ്ങളുടെ അസുഖത്തിനെ പ്രതിരോധിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്നും അല്ലാതെ അതുണ്ടാകുന്നത് ഇത്തരം കാര്യങ്ങള്‍ മൂലമല്ലെന്നും തപ്‌സി തുറന്നടിച്ചു. പെട്ടെന്ന് സുഖം പ്രാപിക്കാനും താരം സദാചാര ആങ്ങളമാരോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, തപ്‌സിക്ക് പിന്തുണയുമായി  വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ രംഗത്തു വരികയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി