ചലച്ചിത്രം

ടൈറ്റാനിക്കിലെ ഡിലീറ്റഡ് ക്ലിപ്പ് പുറത്തുവരുന്നു; റോസ്‌ നിങ്ങളെ വീണ്ടും ഉലയ്ക്കും

സമകാലിക മലയാളം ഡെസ്ക്

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിംസ് കാമറൂണില്‍ നിന്നും ലോകത്തിന് ലഭിച്ച ടൈറ്റാനിക്കില്‍ ഇപ്പോഴും പുറംലോകം അറിയാത്ത കാര്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. സെറ്റ് മാക്‌സിന് അമിതാഭ് ബച്ചന്റെ സൂര്യവന്‍ശന്‍ പോലെയാണ് സ്റ്റാര്‍ മൂവിസിന് ടൈറ്റാനിക്. നിരന്തരം ഈ രണ്ട് സിനിമകളും ഇവര്‍ പ്രേക്ഷകനെ കാണിച്ചുകൊണ്ടേയിരിക്കുകയാണ്. പക്ഷേ ടൈറ്റാനിക്കില്‍ പ്രേക്ഷകന് മുന്നിലേക്ക എത്താത്ത സീനുകളെ കുറിച്ച് അധികമാരും സംസാരിച്ചിരുന്നില്ല.  

ഇപ്പോള്‍ ടൈറ്റാനിക് സിനിമയിലെ ഡിലീറ്റ് ചെയ്യപ്പെട്ട ഒരു സീനാണ് പുറത്തുവരുന്നത്. ഒരു മിനിറ്റും 38 സെക്കന്റുമുള്ള വീഡിയോ ക്ലിപ്പില്‍ ടൈറ്റാനിക്ക് സിനിമയുടെ അവസാന രംഗങ്ങളാണ്‌ കാണിക്കുന്നത്. തണുത്തുറഞ്ഞ കടലില്‍ നിന്നും രക്ഷിക്കപ്പെട്ട അവസാന ബോട്ടില്‍ വന്നിറങ്ങുന്ന റോസിനെ ഇവിടെ കാണാം. 

ആശങ്കയോടെ റോസിനെ തിരയുന്ന അവളുടെ അമ്മയുടെ മുഖത്തേക്കും ക്യാമറ തിരിയുന്നു. രക്ഷപെട്ട് എത്തിയവരുടെ മുഖത്തെ ആശ്വാസവും, ഉറ്റവരെ വിട്ടതിലുള്ള സങ്കടവുമെല്ലാം പകര്‍ത്തുന്ന സീനാണ് പിന്നീടെത്തുന്നത്. ഇവിടെ സംഭാഷണങ്ങള്‍ ഇല്ലെങ്കിലും സൗണ്ട് ട്രാക്കും, അതിജീവിച്ചെത്തിയവരുടെ മുഖത്തെ ഭാവങ്ങളുമെല്ലാം ഒരു ദുരന്തത്തിന്റെ തീവ്രത വിളിച്ചു പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി