ചലച്ചിത്രം

പത്മാവതിക്ക് ഐക്യദാര്‍ഢ്യം; 15 മിനിറ്റ് ലൈറ്റ് അണച്ച് പ്രതിഷേധിച്ച് സിനിമാലോകം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്ക് സംഘ്പരിവാര്‍ സംഘടനകളുടെ കൊലവിളി ഉയരുന്ന സാഹചര്യത്തില്‍ ചിത്രത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി വ്യത്യസ്തമായ പ്രതിഷേധമൊരുക്കുകയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍. നാളെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ 15 മിനുട്ട് നേരത്തേക്ക് ലൈറ്റുകള്‍ ഓഫ് ചെയ്താണ്  ഇന്ത്യന്‍ ഫിലിം ടിവി ഡയറക്ടേഴ്‌സ് അസോസിയേഷനും 20 മറ്റ് സിനിമ ടിവി സംഘടനകളും പ്രതിഷേധിക്കുന്നത്.

'കലാകാരാന് തന്റേതായ രീതിയിലുള്ള ആവിഷ്‌കാര സ്വാതന്ത്രത്തിനുള്ള പിന്തുണയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തന്റേതായി രീതിയില്‍ കഥ പറയാനുള്ള അവകാശം അതിന്റെ സൃഷ്ടാവിനുണ്ട്. പത്മാവതിക്കും അതിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും നല്‍കുന്ന പിന്തുണ തുടരും'- ഇന്ത്യന്‍ ഫിലിംസ് ആന്‍ഡ് ടിവി ഡയറക്ടേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി അശോക് പണ്ഡിറ്റ് വ്യക്തമാക്കി.

ഉത്തരവാദിത്വബോധമുള്ള ഒരു സംവിധായകനാണ് ബന്‍സാലി. ചരിത്രസംബന്ധിയായ ഒരു ചലച്ചിത്രം സൃഷ്ടിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല, സിനിമയോടുള്ള ഐക്യപ്പെടലിന്റെ ഭാഗമായി ഞായറാഴ്ച്ച മുംബൈയിലെ സിനിമക്കാര്‍ ഒത്തുചേര്‍ന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും പണ്ഡിറ്റ് അറിയിച്ചു.

ചരിത്രം വളച്ചൊടിച്ചു എന്നാരോപിച്ചാണ് സംഘ്പരിവാര്‍ സംഘടനകളും മറ്റും ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിക്കും പത്മാവതിയായി വേഷമിട്ട ദീപിക പദുക്കോണിനും വധഭീഷണി വരെയുണ്ട്. കൂടാതെ മധ്യപ്രദേശിലേയും ഗുജറാത്തിലെയും സര്‍ക്കാരുകള്‍ ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം