ചലച്ചിത്രം

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള; പാര്‍വ്വതി മികച്ച നടി

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള നടി പാര്‍വ്വതി മികച്ച നടിക്കുള്ള അവാര്‍ഡ് നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ചിത്രത്തില്‍ ഇറാക്കിലെ തിക്രിത്തില്‍ കുടുങ്ങിപ്പോയ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്.
 
എയ്ഡ്‌സിനെതിരെയുള്ള ബോധവല്‍ക്കരണം പ്രമേയമായ ചിത്രത്തില്‍ അഭിനയിച്ച നാഹുവല്‍ പെരസാണ് മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. പത്ത് ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരങ്ങള്‍. 

വികാര നിര്‍ഭരമായ വാക്കുകളോടെയാണ് പാര്‍വ്വതി അവാര്‍ഡ് ഏറ്റുവാങ്ങിയത്. ടേക്ക് ഓഫിന്റെ സംവിധായകന്‍ മനിഷ് നാരായണനും ഫെസ്റ്റിവല്‍ അധികൃതര്‍ക്കും താരം നന്ദി രേഖപ്പെടുത്തി. 

ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലുള്ള ഏക മലയാള ചിത്രമായിരുന്നു ടേക്ക് ഓഫ്. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഒരു മലയാളി താരം മികച്ച അഭിനേതാവിനുള്ള അവാര്‍ഡ് കരസ്ഥമാക്കുന്നതും ആദ്യമായാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി